ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തലവേദന; വിമതരുടെ പട തന്നെ തിരഞ്ഞെടുപ്പില്‍, കാരണം ഒന്നുമാത്രം

Google Oneindia Malayalam News

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആലപ്പുഴയില്‍ വാശിയേറിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ ചിലയിടങ്ങളില്‍ വിമതരുടെ ഒരു കൂട്ടം തന്നെ തിരഞ്ഞെടുപ്പ് അടുത്തതോടെ തല പൊക്കിയിട്ടുണ്ട്. കായംകുളത്ത് കോണ്‍ഗ്രസിലും സിപിഎമ്മിലും വിമതരുടെ എണ്ണത്തിന് ഒട്ടും കുറവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് തര്‍ക്കം തന്നെയാണ് പാര്‍ട്ടിക്കുള്ളില്‍ വിതരുടെ തല പൊങ്ങാന്‍ പ്രധാന കാരണം.

election

പാര്‍ട്ടിയിലെ ഒറ്റുകാര്‍ക്കെതിരെ പോരാട്ടം തുടരുമെന്നാണ് സീറ്റ് നഷ്ടപ്പെട്ട ഡിസിസി ഉപാധ്യക്ഷന്‍ യു മുഹമ്മദ് പ്രതികരിച്ചത്. എല്‍ഡിഎഫിന്റെ അഴിമതിക്ക് കൂട്ടുനിന്നവരാണ് തന്നെ തഴഞ്ഞതെന്നും മുഹമ്മദ് ആരോപിക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി ഭാരവാഹികള്‍ തന്നെയാണ് ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണി.

കായംകുളം നഗരസഭയില്‍ ഒന്നാം വാര്‍ഡില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി റഹീം ചിരാമത്താണ് വിമതന്‍. മുന്‍ നഗരസഭ അധ്യക്ഷ അമ്പിളി സുരേഷ് പതിനൊന്നാം വാര്‍ഡിലും ബ്ലോക്ക് സെക്രട്ടറി ബിജു കണ്ണങ്കര 14 ാം വാര്‍ഡിലും മത്സരിക്കുന്നുണ്ട്.

ഡിവൈഎഫ്‌ഐ നേതാക്കളായ നിസാര്‍ 35ാം വാര്‍ഡിലും റിയാസ് താജ് 37ാം വാര്‍ഡിലും മത്സരിക്കുന്നു. 36ാം വാര്‍ഡില്‍ സി ബിജുവാണ് ഇടുമുന്നണിക്ക് ഏറ്റവും തലവേദനയായിരിക്കുന്നത്. അതേസമയം, ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ വേഗത കുറവാണെന്നാണ് റിപ്പോര്‍ട്ട്.

അബ്ദുള്ളക്കുട്ടി അല്‍ഭുത കുട്ടി തന്നെ; ലീഗിന് സാധിക്കാത്തത് ബിജെപിക്ക് കഴിഞ്ഞു, അതിവേഗ വളര്‍ച്ചഅബ്ദുള്ളക്കുട്ടി അല്‍ഭുത കുട്ടി തന്നെ; ലീഗിന് സാധിക്കാത്തത് ബിജെപിക്ക് കഴിഞ്ഞു, അതിവേഗ വളര്‍ച്ച

English summary
Kerala Local Body Election: Battle of rebels in Congress and CPM in Kayamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X