Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇത്തവണ കളി മാറും; തരംഗമായി സുരേഷ് ഗോപിയുടെ പ്രചരണം, വോട്ടര്‍മാര്‍ ആവേശത്തില്‍

ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും സ്ഥാനാര്‍ത്ഥികളും പ്രചാരണപരിപാടികള്‍ കൊഴുപ്പിക്കുകയാണ്. ആലപ്പുഴയിലും വലിയ രീതിയിലുള്ള പ്രചരണ പരിപാടികളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ പല തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലും നടന്‍ സുരേഷ് ഗോപി എത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചാണ് താരം ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ എത്തിയത്. തങ്ങളുടെ നാട്ടില്‍ പെട്ടെന്ന് സുൂപ്പര്‍ താരത്തെ കണ്ടപ്പോള്‍ നാട്ടുകാരും വീട്ടമ്മമാരും ഒന്നു ഞെട്ടി...

വെയിലില്‍ നിന്ന് മാറി നില്‍ക്ക് സാറെ

വെയിലില്‍ നിന്ന് മാറി നില്‍ക്ക് സാറെ

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സുരേഷ് ഗോപി വെയിലത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ സങ്കടമാണ് തോന്നിയത്. ഇതോടെ ഒരാള്‍ വെയില്‍ നിന്ന് മാറി നില്‍ക്കാന്‍ സുരേഷ് ഗോപിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഈ വെയില്‍ കൊള്ളുന്നത് നല്ലതാണ്. വൈറ്റമിന്‍ ഡി ഈ വെയിലിലുണ്ട്. നിങ്ങള്‍ വെയില്‍ കൊള്ളുന്നത് കൊണ്ടാണ് നല്ല ആരോഗ്യമുള്ളതെന്ന് സുരേഷ് ഗോപി അവരെ ഉപദേശിച്ചു.

കണ്ണട എടുക്ക് സാറെ, ഒന്നു കാണട്ടെ

കണ്ണട എടുക്ക് സാറെ, ഒന്നു കാണട്ടെ

പിന്നാലെ താരത്തോട് കണ്ണട എടുക്കണമെന്ന് ആവശ്യമായി. കണ്ണട ഊരിമാറ്റിയെങ്കിലും കൊവിഡ് സുരക്ഷ കരുതി മാസ്‌ക് മാറ്റില്ലെന്നായി. പിന്നാലെ ചതിലര്‍ക്ക് അടുത്ത് വന്ന് കാണമെന്നായി. എന്നാല്‍ ഇതില്‍ സുരേഷ് ഗോപി ഒരു ഡിമാന്‍ഡ് വച്ചു. ഈ നില്‍ക്കുന്ന ഗോപന്‍ ചെന്നിത്തല എന്റെ സ്വന്തം ആളാണ്. എല്ലാവരോടും പറഞ്ഞ് ഗോപനെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി

 എല്ലാവര്‍ക്കും വീതിച്ചു കൊടുത്തേക്കണം

എല്ലാവര്‍ക്കും വീതിച്ചു കൊടുത്തേക്കണം

താരത്തെ കണ്ടത്തെ സന്തോഷത്തില്‍ തൊടാന്‍ ശ്രമിച്ച ചിലരെ സ്‌നേഹ പൂര്‍വം വിലക്കിയെങ്കിലും ഒരാള്‍ എത്തിവലിഞ്ഞു തൊട്ടു. അവരോട് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ, ഈ തൊട്ടത് എല്ലാവര്‍ക്കും വീതിച്ചു നല്‍കണം. തൃപ്പെരുന്തുറ പഞ്ചായത്തില്‍ മത്സരിക്കുന്ന ഗോപന്‍ ചെന്നിത്തലയുടെ പ്രചരണത്തിന് വേണ്ടിയാണ് സുരേഷ് ഗോപി ഇവിടെ എത്തിയത്.

നാടന്‍ ചീര

നാടന്‍ ചീര

അടുത്ത തൊഴിലുറപ്പ് കേന്ദ്രത്തില്‍ കണ്ട നാടന്‍ ചീര തനിക്ക് എത്തിച്ചുനല്‍കണമെന്ന് ഇതിന്റെ വില കണക്കുപറഞ്ഞ് വാങ്ങണമെന്നും താരം പറഞ്ഞു. മാവേലിക്കര, ചെട്ടിക്കുളങ്ങര, ചെന്നിത്തല എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കാനാണ് സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തോടെ സുരേഷ് ഗോപി എംപി ആലപ്പുഴയില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+