ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നില്‍, ചെങ്ങന്നൂരില്‍ രണ്ട് സീറ്റില്‍ എന്‍ഡിഎയ്ക്ക് ലീഡ്
ആലപ്പുഴ: ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ ആലപ്പുഴയ്ക്ക് ഏഴാം സ്ഥാനമുണ്ടായിരുന്നത്. ഇത്തവണ 77.4 ശതമാനം പോളിംഗായിരുന്നു ആലപ്പുഴയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 79.7 ശതമാനമായിരുന്നു. ഇപ്പോള്‍ വേട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുകയാണ്. നിലവില്‍ എല്‍ഡിഎഫാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് ഏഴില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ യുഡിഎഫ് മൂന്നില്‍ ഒതുങ്ങി. നഗരസഭകളില്‍ മൂന്നിട്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. എല്‍എഡിഎഫ് രണ്ടിടത്തും. ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. ഹരിപ്പാട് നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് ഒരു സീറ്റ് വീതം ജയിച്ചു. അതേസമയം, ചെങ്ങന്നൂരില്‍ രണ്ട് സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.












Click it and Unblock the Notifications