വെട്ടേറ്റ് കൈമുറിഞ്ഞു; പ്രതിയെ വിടാതെ എസ്‌ഐ... സാഹസികമായി കീഴടക്കി
ആലപ്പുഴ: നൂറനാട് പോലീസ് എസ്എച്ച്ഒയ്ക്ക് നേരെ ആക്രമണം. പട്രോളിനിടെയാണ് എസ്എച്ച്ഒ അരുണ് കുമാറിന് നേരെ ആക്രമണമുണ്ടായത്. സുഗതന്‍ എന്നയാളാണ് എസ്‌ഐയെ വെട്ടിയത്. സ്‌കൂട്ടറിലെത്തിയതായിരുന്നു പ്രതി. ജീപ്പില്‍ നിന്നിറങ്ങിയ എസ്‌ഐക്ക് നേരെ ഇയാള്‍ വാള്‍ വീശി. എസ്‌ഐയുടെ കൈക്ക് വെട്ടേറ്റു. ഏഴ് തുന്നുണ്ട്. വെട്ടേറ്റെങ്കിലും എസ്‌ഐ പ്രതിയെ വിട്ടില്ല. ഇയാളുടെ വാള്‍ ബലമായി പിടിച്ചുവാങ്ങി. മല്‍പ്പിടുത്തത്തിനിടെ എസ്‌ഐ വീണെങ്കിലും പ്രതിയെ കീഴ്‌പ്പെടുത്തി. ഈ സമയം നാട്ടുകാരും ഇടപെടുകയായിരുന്നു.
പ്രതിയെ കീഴ്‌പ്പെടുത്തി ജീപ്പിലിട്ട് സ്റ്റേഷനിലെത്തിച്ചു. ഇതിന്റെ വീഡിയോ സഹിതം കേരള പോലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. എന്താണ് സംഭവം എന്നും പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പോലീസ് വിശദീകരിച്ചു. എസ്‌ഐക്കൊപ്പം ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. പാറ ജഹ്ഷനില്‍ വച്ചുണ്ടായ സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

വെട്ടിയ പ്രതിയെ മല്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി എസ് ഐ
സ്‌കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ് ഐ വി ആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്.
നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.
വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്‌കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്‌കൂട്ടര്‍ വട്ടം വെച്ചു . ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐയെ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോള്‍ വിരലുകളില്‍ പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളില്‍ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.
Thiruvananthapuram: Video of Sub-Inspector Arun Kumar tackling an attack from a man carrying a machete goes viral
— ANI (@ANI) June 21, 2022
Says, "On June 12, an accused stopped my vehicle & tried to attack me with a machete without any provocation, while I was on patrol duty." pic.twitter.com/pkizhvUc2L












Click it and Unblock the Notifications