Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: ആലപ്പുഴയിലെ പ്രളയ സാധ്യത മേഖലകളിലെ ആളുകളെ ഒഴിപ്പിക്കും, ജാഗ്രാത നിര്‍ദ്ദേശം

ആലപ്പുഴ: ആലപ്പുഴയില്‍ വെള്ളപ്പൊക്ക മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം. രാത്രി ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കുട്ടനാട്ടില്‍ വിവിധയിടങ്ങളില്‍ രാത്രി സ്‌റ്റേ ബോട്ടുകള്‍ തയ്യാറാക്കാനും തീരുമാനം.

പമ്പയാര്‍, അച്ചന്‍ കോവിലാര്‍, മണിമലയാര്‍ എന്നീ നദികളിലും കൈവഴികളിലും കക്കി-ആനത്തോട് റിസര്‍വോയറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഈ നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി.അര്‍. കൃഷ്ണ തേജ അറിയിച്ചു.

kerala

പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയിലും പമ്പ, കക്കി- ആനത്തോട് ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായി മഴ തുടരുന്നതും കക്കി-ആനത്തോട് ഡാം ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതും പരിഗണിച്ചാണ് ജാഗ്രതാ നിര്‍ദേശം. ദുരന്ത നിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് അന്ധകാരനഴി പൊഴി, തോട്ടപ്പള്ളി സ്പില്‍ വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ സന്ദര്‍ശനം നടത്തി.

ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ച് ഷട്ടറുകള്‍ വഴിയുള്ള നീരൊഴുക്ക് ക്രമീകരിക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നീരൊഴുക്ക് സുഗമമാക്കുന്നതിന് ആവശ്യമെങ്കില്‍ പൊഴിച്ചാലിന്റെ ആഴം കൂട്ടണം. തോട്ടപ്പള്ളിയിലും തണ്ണീര്‍മുക്കത്തും ജലം സുഗമമായി ഒഴുകി മാറുന്നുണ്ട്. അന്ധകാരനഴിയിലെ പൊഴി മുറിയ്ക്കല്‍ അവസാന ഘട്ടത്തിലാണ്. നിലവില്‍ ജില്ലയില്‍ ആശങ്കാജനകമായ സ്ഥിതി ഇല്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ അതോറിറ്റി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, പട്ടണക്കാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പുഷ്പ രെജിമോന്‍, അംഗങ്ങളായ രാജേഷ്, ജാസ്മിന്‍, വില്ലേജ് ഓഫീസര്‍ ജിനു ഡൊമിനിക്, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂരും എറണകുളത്തുമാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്ത് മൊത്തം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിട്ടുണ്ട്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂര്‍ , പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ നാളെയും അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+