Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷ ദുരന്ത നിവാരണം; ആലപ്പുഴയില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ദലീമ ജോജോ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ശക്തമായ മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തോടുകളിലേയും മറ്റു ജലാശയങ്ങളിലേയും നീരൊഴുക്ക് സുഗമമാക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

പഞ്ചായത്ത് തലത്തില്‍ വെള്ളക്കെട്ട് നിവാരണ നടപടികള്‍ ഏകോപിപ്പിക്കും. കടല്‍ക്ഷോഭം ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ ജാഗ്രത ശക്തമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. അവശ്യ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് മുന്‍കൂട്ടി തയ്യാറെടുപ്പ് നടത്തണം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണ നടപടികളും വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു.

alappuzha

ഓണ്‍ലൈന്‍ യോഗത്തില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ബി.ഡി.ഒമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, സംസ്ഥാനത്ത് അടുത്ത 5 ദിവസവും വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഞ്ഞ അലെര്‍ട്ട് ഉണ്ട്. മഞ്ഞ അലെര്‍ട്ട് ആണ് പ്രഖ്യാപിച്ചതെങ്കിലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ജാഗ്രത തുടരണം.

വടക്കന്‍ കേരളത്തിലെ കടലുണ്ടി (മലപ്പുറം), കുതിരപ്പുഴ (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസര്‍ഗോഡ്), കണ്ണാടിപ്പുഴ (പാലക്കാട്), കരവന്നൂര്‍ (തൃശൂര്‍), ഗായത്രി (തൃശൂര്‍), ചാലക്കുടി (തൃശൂര്‍), കീച്ചേരി (തൃശൂര്‍) എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്.

തെക്കന്‍ കേരളത്തിലെ കളിയാര്‍ (എറണാകുളം), അച്ചന്‍കോവില്‍ (പത്തനംതിട്ട), വാമനപുരം (തിരുവനന്തപുരം), നെയ്യാര്‍ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (പത്തനംതിട്ട), മണിമല (ഇടുക്കി), പെരിയാര്‍ (ഇടുക്കി), മീനച്ചില്‍ (കോട്ടയം), തൊടുപുഴ (ഇടുക്കി), ഇത്തിക്കര (കൊല്ലം), മുവാറ്റുപുഴ (എറണാകുളം), എന്നി നദികളിലെ ജലനിരപ്പും ഉയരുന്നുണ്ട്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണം.

ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍ അണക്കെട്ടുകളുടെയും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അണക്കെട്ടിന്റെയും പരിസരങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് പരിസരത്ത് ഓറഞ്ച് അലെര്‍ട്ട് ആണുള്ളത്.
പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം ജലസേചന അണക്കെട്ടുകളുടെ പരിസരങ്ങളില്‍ ഓറഞ്ച് അലെര്‍ട്ട് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+