മഴ കനത്തു: അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു, അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷം
ആലപ്പുഴ: ജില്ലയില്‍ മഴ കനത്തതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നാല് പഞ്ചായത്തുകളില്‍ പൂര്‍ണമായും ഒരു പഞ്ചായത്തില്‍ ഭാഗികമായും വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും മുഴുവന്‍ വെള്ളത്തിനടിയിലായി. തലവടി, എടത്വ, തകഴി, വീയപുരം എന്നീ പഞ്ചായത്തുകളിലാണ് പൂര്‍ണമായും വെള്ളം കയറിയത്. നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് വെള്ളം കയറിയത്.

വെള്ളക്കെട്ട് രൂക്ഷമായതോടെ ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി. കഴിഞ്ഞ ആഴ്ച ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ മഴയാണ് ഇവിടെ ലഭിച്ചത്. ഇതേ തുടര്‍ന്ന് മേഖലയില്‍ ജലനിരപ്പ് വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. അന്ന് പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നു.
അതേസമയം, പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല കണ്‍ട്രോള്‍ റൂം സജ്ജമാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
Recommended Video
സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications