വാഹന പരിശോധനയുടെ പേരിൽ പോലീസ് തടഞ്ഞുനിർത്തി: ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ യുവാവ് കുഴഞ്ഞുവീണെന്ന് പരാതി
ആലപ്പുഴ: ആലപ്പുഴ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്. ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെൽമെറ്റില്ലാത്തതിന്റെ പേരിൽ വഴിയിൽ തടഞ്ഞുനിർത്തിയെന്നാണ് പെരിങ്ങാല മഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫി ആരോപിക്കുന്നത്. രോഗത്തെക്കുറിച്ചും ഡയലാലിസ് കഴിഞ്ഞുവെന്ന് പറഞ്ഞിട്ടും പോലീസ് വിട്ടയച്ചില്ലെന്നും പിഴയടക്കാനാവശ്യപ്പെട്ട് തടഞ്ഞുനിർത്തിയെന്നുമാണ് ആരോപണം. റാഫി ആലപ്പുഴ സർക്കിൽ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ എസ്പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും റാഫി ഫേസ്ബുക്കിൽ കുറിച്ചു.
വൃക്കരോഗം ബാധിച്ച റാഫി കഴിഞ്ഞ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഡയാലിസിസ് നടത്തി വരികയാണ്. ഡയാലിസിസ് കഴിഞ്ഞ് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ താലൂക്ക് ആശുപത്രിയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഈ സംഭവം. ബോയ്സ് എച്ച്എസ്എസിന് സമീപത്ത് വെച്ച് ട്രാഫിക് പോലീസാണ് തങ്ങളെ തടഞ്ഞുവെച്ചതെന്നും ഡയാലിസിസ് കഴിഞ്ഞുവരികയാണെന്നും അതിനാൽ ഹെൽമെറ്റ് വെക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ കോൺസ്റ്റബിൽ തന്നോട് ദേഷ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. റാഫിയുടെ പോസ്റ്റ് വായിക്കാം.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications