ആലപ്പുഴ ജില്ലയിലെ ചെത്തി ബീച്ച് വികസനത്തിന് 21.36 കോടി അനുവദിച്ച് കിഫ്ബി
തിരുവനന്തപുരം: ആലപ്പുഴയിലെ ചെത്തി ബീച്ച് വികസനത്തിനായി കിഫ്ബി ഡയറക്ടർ ബോര്‍ഡ് യോഗം 21.36 കോടി രൂപ അനുവദിച്ചു. തെക്കന്‍ കേരള തീരത്തെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി മൂന്നു കിലോമീറ്റര്‍ നീളമുള്ള ചെത്തി ബീച്ചിനെ മാറ്റുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ഒരു മികച്ച വിനോദ സഞ്ചാര - കായിക കേന്ദ്രമായി ചെത്തി ബീച്ചിനെ പരിവര്‍ത്തനം ചെയ്തെടുക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി സ്പോര്‍ട്സ് സോണ്‍, ആക്ടിവിറ്റി സോണ്‍, ഫാമിലി സോണ്‍ എന്നിങ്ങനെ മൂന്നു മേഖലകളിലായി തിരിച്ചാണ് ബീച്ചിന്റെ വികസനം നടക്കുക. ടൂറിസം വകുപ്പിന് കീഴില്‍ കിറ്റ്കോയ്ക്കാണ് നിര്‍വ്വഹണ ചുമതല.
കോവിഡ് 19 മഹാമാരിയും ലോക്ഡൗണും ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് സംസ്ഥാന വികസനം ഗതിവേഗം വീണ്ടെടുക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് ജൂണ്‍ 29, 30 തീയതികളില്‍ നടന്ന കിഫ്ബി പതിനഞ്ചാം എക്സിക്യുട്ടീവ് കമ്മിറ്റിയോഗവും, മുപ്പത്തി ഒമ്പതാം ജനറല്‍ ബോഡി യോഗവും അതിന്റെ തെളിവുകളാണ്.

ജൂണ്‍ 30 ന് നടന്ന കിഫ്ബി യോഗം 3 പദ്ധതികള്‍ക്ക് ധനാനുമതി നല്കി. ഇതില്‍ അഴിക്കോട് - മുനമ്പം പാലത്തിന്റെ നിര്‍മ്മാണം, പെരുമാട്ടി - പട്ടഞ്ചേരി കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെയുള്ള മൂലത്തറ റൈറ്റ്ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉള്‍പ്പെടുന്നു.ആകെ 472.40 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് 39-ാം കിഫ്ബി യോഗം ധനാനുമതി നല്‍കിയിട്ടുള്ളത്.
ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുള്‍പ്പെടെ, വിവിധ വകുപ്പുകള്‍ക്കായി ആകെ 57,031.21 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് ഇതുവരെ കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നല്‍കാനായി അംഗീകരിച്ചിട്ടുണ്ട്. മൊത്തം 18,240 കോടി രൂപയുടെ 396 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു.15,936 കോടി രൂപയുടെ 331 പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. 2002.72 കോടി രൂപയുടെ 55 പദ്ധതികള്‍ക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും അനുമതി നല്കി.
ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഐഎഫ്സി) നിന്ന് 1,100 കോടി രൂപ കടമെടുക്കുന്നതിനും കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പിപിപി(പൊതു സ്വകാര്യ പങ്കാളിത്തം) പദ്ധതികള്‍ക്ക് ഐഎഫ്സിയുടെ സാങ്കേതിക സഹായം സ്വീകരിക്കാം എന്ന നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബി യിലൂടെ കണ്ടെത്തുന്നതിനുള്ള ഡയസ്പോറ ബോണ്ട് പുറത്തിറക്കന്നതിനുള്ള നിര്‍ദേശത്തിനും കിഫ്ബി അംഗീകാരം നല്കി. കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് നാടിന്റെ വികസനത്തില്‍ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ഡയസ്പോറ ബോണ്ട് വഴി കൈവരുന്നത്.
പദ്ധതികളുടെ നടത്തിപ്പിനായി നിലവില്‍ 8206.39 കോടി രൂപ കിഫ് ബി യുടെ പക്കലുണ്ട്. ഇന്നേ തീയതി വരെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 162.54 കോടി രൂപയുടെയും നോര്‍ക്ക ഡിവിഡന്റ് പദ്ധതിയിലൂടെ 85.76 കോടി രൂപയുടെയും നിക്ഷേപം കിഫ്ബി യില്‍ എത്തിയിട്ടുള്ളതായും യോഗം വിലയിരുത്തി.
കോവിഡ് 19 മഹാമാരിയുടെ കാലത്തും കിഫ്ബി ആക്ടില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പെട്രോളിയം സെസിലെയും മോട്ടോര്‍ വാഹന നികുതിയിലെയും കി ഫ്ബിയുടെ വിഹിതം മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications