രമേശ്‍ ചെന്നിത്തലയ്ക്ക് വിമതന്‍ കെപിസിസിയില്‍ നിന്ന് തന്നെ; മത്സരം ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍
ആലപ്പുഴ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ പതിവ് പോലെ കോണ്‍ഗ്രസില്‍ ഇത്തവണയും പൊട്ടിത്തെറികളും വിമത നീക്കങ്ങളും ശക്തമായിരുന്നു. എലത്തൂരും ഇരിക്കൂരും പാലക്കാടും ഉള്‍പ്പടെ നിരവധി മണ്ഡലങ്ങളില്‍ വിമത നീക്കം ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒന്നിലേറെ മണ്ഡലങ്ങളില്‍ വിമതര്‍ മത്സര രംഗത്ത് ഉണ്ടാവുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ലതിക സുഭാഷാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ വിമത സ്ഥാനാര്‍ത്ഥി. ഇവര്‍ക്ക് പുറമെ ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയ്ക്കും വേങ്ങരയില്‍ ലീഗ് പികെ കുഞ്ഞാലിക്കുട്ടിക്കും വിമത ഭീഷണി നിലനില്‍ക്കുന്നുണ്ട്.
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം

ഹരിപ്പാട് മണ്ഡലത്തില്‍
ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിമതനായി മത്സരിക്കുന്നത് യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റായ നിയാസ് ഭാരതിയാണ്. കെപിസിസി എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഇദ്ദേഹം. അനുനയ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്നാണ് നിയാസ് ഭാരതി വ്യക്തമാക്കുന്നത്. തുടക്കത്തില്‍ താക്കോല്‍ ചിഹ്നമായിരുന്നു അനുവദിച്ചത്. എന്നാല്‍ അവസാനം അത് ഗ്യാസ് സിലിണ്ടറായി മാറി. മത്സരത്തിലൂടെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് തന്‍റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അടിമയാകണം
ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും മറ്റും അടിമയാകുന്നവർക്കേ കോൺഗ്രസിൽ രക്ഷയുള്ളൂ. പ്രവർത്തനപരിചയവും കഴിവുമുള്ള നേതാക്കളെ പരിഗണിക്കാന്‍ പാര്‍ട്ടിയില് ആരും തയ്യാറാവുന്നില്ല. കഴിവുള്ള പലരേയും ഇടിച്ചു താഴ്ത്തുകയാണ്. ഉടനെ മണ്ഡലത്തിലെത്തി ശക്തമായ പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ഥാനങ്ങള്‍ നേടി
ഞാന്‍ തിരുവനന്തപുരം ഗവ. ലോ കോളേജ് യൂണിയൻ ചെയർമാനായിരുന്നപ്പോൾ ഇന്നത്തെ കോൺഗ്രസിന്റെ പല നേതാക്കളും അവിടെ ഉണ്ടായിരുന്നു. അവരില്‍ പലരും ഇന്ന് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലപ്പുഴ ഡിസിസി പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാർഥിയുമായ എം ലിജു അന്ന് മാഗസിൻ എഡിറ്ററായിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാനാർഥി മാത്യു കുഴൽനാടൻ യൂണിവേഴ്സിറ്റി യൂണിയന്‍ കൗൺസിലറായിരുന്നുവെന്നും നിയാസ് ഭാരതി പറയുന്നു.

ഭാരവാഹിത്വവും സ്ഥാനാർഥിത്വവും
നേരത്തെ എംഎല്‍എ ആവുകയും കഴിഞ്ഞ തവണ തോല്‍ക്കുകയും ഇപ്പോള്‍ കുണ്ടറയില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്ത പിസി വിഷ്ണുനാഥ് അന്ന് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ഭാരവാഹി മാത്രമായിരുന്നു. എന്നാല്‍ അവരെല്ലാം പിന്നീട് പാര്‍ട്ടിയിലെ പ്രമുഖ ഗ്രൂപ്പുകളുടെ ഭാഗമായി. ഇതിലൂടെ അവര്‍ക്ക് സംഘടന ഭാരവാഹിത്വവും സ്ഥാനാർഥിത്വവും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരെ
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ വേങ്ങരിയില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമതനായി എത്തുന്നത് ലീഗ് അനുഭാവിയായ കെപി സബാഹാണ്. ഇത്രയും കാലം ലീഗിനൊപ്പമാണ് നിന്ന വ്യക്തിയാണ് ഞാന്‍, എന്നാല്‍ ആഴ്ചക്കാഴ്ചയ്ക്ക് എംഎല്‍എയെ തെരഞ്ഞെടുക്കേണ്ടി വരുന്ന ഗതികേടിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നതെന്നും സബാഹ് വ്യക്തമാക്കുന്നു.

നാണക്കേട്
ലീഗില്‍ നിന്ന് തന്നെ ഒരാള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സര രംഗത്ത് വന്നതോടെ എസ്ഡിപിഐ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സബാഹിന് പിന്തുണ നല്‍കിയിട്ടുണ്ട്. എംഎല്‍എയെ ആഴ്ചക്കാഴ്ചയ്ക്ക് മാറ്റാന്‍ കഴിയില്ല. അത് ഞങ്ങള്‍ക്ക് നാണക്കേടായിരിക്കുകയാണ്. സ്ഥിരമായി വോട്ട് ചെയ്യുന്ന മെഷീനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications