Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രി അല്‍പ്പത്തരത്തിന്റെ ആള്‍രൂപം': തുറന്നടിച്ച് കെ സുധാകരന്‍

k sudhakaran

ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തില്‍ നിന്നും കെ സി വേണുഗോപാല്‍ എം പിയെ ഒഴിവാക്കിയതിലൂടെ അല്‍പ്പത്തരത്തിന്റെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമായെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കെ.സി.വേണുഗോപാല്‍ എം പിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി എം എസ് എസ് വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 120 കോടി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് അനുവദിച്ചതെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.

പദ്ധതിയുടെ നടത്തിപ്പിന് വേണ്ട എല്ലാ ഇടപെടലും ഏകോപനവും നടത്തിയത് കെ.സി.വേണുഗോപാല്‍ മുന്‍കൈയെടുത്താണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കാത്തത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഇടുങ്ങിയ ചിന്താഗതി കൊണ്ടാണ്.

ഉദ്ഘാടന ചടങ്ങില്‍ കെ.സി.വേണുഗോപാല്‍ എംപിയെ ക്ഷണിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പങ്കെടുക്കേണ്ടവര്‍ ആരൊക്കെയെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സംഘാടക സമിതി അംഗം എച്ച്.സലാം എംഎല്‍എ അറിയിച്ചെന്നാണ് അറിയാന്‍ സാധിച്ചത്. ആശുപത്രി നിര്‍മ്മാണത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാന്‍ ഇത്തരുണത്തില്‍ മനസ്സുകാട്ടിയ ജി. സുധാകരനെ പ്രത്യേകം അഭിനന്ദിക്കുന്നു.

ആലപ്പുഴ ജില്ലയുടെ ആരോഗ്യ രംഗത്തെ പോരായ്മകള്‍ പരിഹരിക്കുന്നതിന് നിരന്തരമായ ഇടപെടലുകള്‍ നടത്തിയ കെ.സി.വേണുഗോപാലിനെ അവഹേളിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രിയ പാപ്പരത്തമാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, വിവാദത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. ഇന്നുമുതല്‍ ആലപ്പുഴയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമായിത്തുടങ്ങുന്നുവെന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ആലപ്പുഴക്കാര്‍ക്കൊപ്പം ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യക്തിപരമായി അഭിമാനിക്കാനും സന്തോഷിക്കാനും ഏറെയുണ്ട്.
2013-ല്‍ രണ്ടാം യു പി എ സര്‍ക്കാരാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ ( പി എം എസ് എസ് വൈ ) ആലപ്പുഴ മെഡിക്കല്‍ കോളേജിനെ ഉള്‍പ്പെടുത്തിയത്.

ഇപ്പോള്‍ ആ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍, അന്ന് ആലപ്പുഴ എം.പി എന്ന നിലയില്‍ ഈ പദ്ധതി നേടിയെടുക്കാനായതിലും ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞെന്നതിലും വലിയ സന്തോഷമുണ്ട്. ആലപ്പുഴക്കാരുടെ കാലങ്ങള്‍ നീണ്ട ദുരിതത്തിന് ഒരു ശമനമുണ്ടാക്കിയത് പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ലഭിച്ച ഏറ്റവും നല്ല അവസരമായി കാണുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+