ജെ എസ് എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആര്‍ ഗൗരിയമ്മയെ മാറ്റി
ആലപ്പുഴ: ജെ എസ് എസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആര്‍ ഗൗരിയമ്മയെ ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് ബാബു ജെ എസ് എസ് ജനറല്‍ സെക്രട്ടറിയാകും. ഗൗരിയമ്മ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കി. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചു.

അനാരോഗ്യത്തെ തുടര്‍ന്ന് ഗൗരിയമ്മയുടെ താല്‍പര്യപ്രകാരമാണ് ജെ എസ് എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. 1994ല്‍ ജെ എസ് എസ് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗൗരിയമ്മ മാറുന്നത്.


Click it and Unblock the Notifications