ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയറ്റിയിറക്ക് സ്തംഭനം തുടർക്കഥ; ഒരു കുപ്പി പോലുമില്ലാതെ കായംകുളത്തെ വിദേശമദ്യ വിൽപനശാല!!

  • By Desk
Google Oneindia Malayalam News

കായംകുളം: കൃഷ്ണപുരം കുന്നത്താലുംമൂട്ടിൽ പുതിയതായി തുടങ്ങിയ ബവ്റിജസ്ഔട്ലെറ്റിലെ കയറ്റിയിറക്ക് സ്തംഭനം തുടർക്കഥയായതോടെ മദ്യവിൽപന കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. അവകാശത്തർക്കത്ത ചൊല്ലിയുള്ള തൊഴിലാളി സമരം മൂലം ബവ്റിജസ് കോർപറേഷന്റെ കായംകുളത്തെ വിദേശമദ്യ വിൽപനശാല ഒരു കുപ്പി പോലുമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണിപ്പോൾ.

<strong>കുരുമുളക് വിലയിടിയുന്നു: ഉല്പാദത്തില്‍ ഗണ്യമായ കുറവ്; വിളവെടുപ്പായിട്ടും വയനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍</strong>കുരുമുളക് വിലയിടിയുന്നു: ഉല്പാദത്തില്‍ ഗണ്യമായ കുറവ്; വിളവെടുപ്പായിട്ടും വയനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ബുധനാഴ്ച രാവിലെയും ജില്ലാ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ല. ഇതു മുലം കേന്ദ്രം സ്ഥിരമായി അടച്ചിടേണ്ടി അവസ്ഥയാണ്. ഇതിനിടെ സമരത്തിന്റെ മറവിൽ കുന്നത്താലുംമൂട്ടിൽ നിന്നു വിദേശമദ്യ വിൽപനശാല വീണ്ടും മറ്റേതെങ്കിലും ഭാഗത്തേക്കു മാറ്റാനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായാണു സൂചന.

Liquor

നേരത്തെ പ്രവർത്തിച്ചിരുന്ന മേനാത്തരിയിലേക്കോ സിഐടിയുവിന്ആ ധിപത്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ മാറ്റാനുള്ള നീക്കങ്ങളാണു ഇപ്പോൾ നടക്കുന്നത്.കഴിഞ്ഞ 18ന് മേനാത്തേരിയിൽ നിന്നു ബവ്റിജസ് ഔട്ട്ലറ്റ് കുന്നത്താലൂമൂട്ടിലേക്ക് മാറ്റിയപ്പോൾ മുതലാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ചുമട്ട് തൊഴിലാളി ബോർഡ് നിശ്ചയിച്ചിരിക്കുന്ന പൂൾ അനുസരിച്ചു മാറ്റിയ സ്ഥലത്ത് ബിഎംഎസ് യൂണിയനാണ് അവകാശമുള്ളത്.

സിഐടിയുവിന്റെ നിയമ വിരുദ്ധമായ നടപടികളുടെ ഭാഗമായിട്ടാണു ബിഎംഎസ് തൊഴിലാളികളെ കൊണ്ട് ബവ്റിജിസിലെ ലോഡിറക്കാൻ സമ്മതിക്കാത്തതെന്ന് ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ മസൂർ സംഘം ആരോപിച്ചു. നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി കെ.സദാശിവൻപിള്ള, സി.ഗോപകുമാർ, വിനോദ്, സുരേഷ് എന്നിവർ പറഞ്ഞു. എന്നാൽ മേനാത്തേരിയിൽ ബവ്റിജസ് ഔട്ട്ലറ്റിനെ മാത്രം ആശ്രയിച്ചു ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നു ഹെഡ് ലോഡ് ആൻഡ് അസോസിയേഷനും ആവശ്യപ്പെട്ടു.

English summary
krishnapuram Kunnathalum moodu beverage outlet in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X