ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മു​ൻ പി​എ​സ്‌സി ​ചെ​യ​ർ​മാ​ൻ കെഎ​സ് രാ​ധാ​കൃ​ഷ്ണ​ൻ ആലപ്പുഴയിൽ ബി​ജെ​പി​ സ്ഥാനാർത്ഥി ആകാൻ സാധ്യത!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: മു​ൻ പി​എ​സ്‌സി ​ചെ​യ​ർ​മാ​ൻ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന പുതിയ സാഹചര്യത്തിൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു രാ​ധാ​കൃ​ഷ്ണ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണു സൂ​ച​ന. ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണു രാ​ധാ​കൃ​ഷ്ണ​ൻ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

<strong>രാഹുൽഗാന്ധിയുടെ " title="രാഹുൽഗാന്ധിയുടെ "നോട്ടപ്പുള്ളിയായ" കോഴിക്കോട്ടുകാരി ആലത്തൂർ അങ്കത്തിന്" />രാഹുൽഗാന്ധിയുടെ "നോട്ടപ്പുള്ളിയായ" കോഴിക്കോട്ടുകാരി ആലത്തൂർ അങ്കത്തിന്

നിലവിൽ ആലപ്പുഴയിൽ യുഡിഎഫ്, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഒദ്യോഗികമായി ഇതുവരെ ഉണ്ടായിട്ടില്ല. എഐസിസി സംഘടനകാര്യ ജനറൽ സെക്രട്ടറിയും ആലപ്പുഴ മണ്ഡലത്തിലെ സിറ്റിംഗ് എംപിയുമായ കേസി വേണുഗോപാൽ മത്സരിക്കിലെന്ന് നേരത്തെ തന്നെ നിലപാടെന്നിരുന്നു. എന്നാൽ ആലപ്പുഴയിൽ എൽഡിഎഫ് ഉയർത്തിയ സ്ഥാനാർത്ഥി ശക്തനാണെന്നു മനസിലാക്കിയാണ് കെസി വേണുഗോപാലിന്റെ കോൺഗ്രസ് തന്നെ നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.

bjp

അതേ സമയം ജില്ലയിലെ അരൂർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ കൂടിയായ സ്ഥാനാർത്ഥി എഎം ആരിഫ് മണ്ഡലത്തിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിലും ആലപ്പുഴ മണ്ഡലത്തിൽ മറ്റ് ഉന്നത ബിജെപി നേതാക്കൾ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി രഹസ്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തിൽ തദ്ദേശീയരല്ലെങ്കിലും വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥികളെ എൽഡിഎഫ്, യുഡിഎഫ് വ്യത്യാസമില്ലാതെ മണ്ഡലത്തിൽ ജയിപ്പിച്ച സാഹചര്യമാണുള്ളത്.

കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നേ​ര​ത്തെ കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടിച്ച വ്യക്തിയാണ്.ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യി​ൽ​നി​ന്നാണ് രാ​ധാ​കൃ​ഷ്ണ​ൻ അം​ഗ​ത്വം സ്വീ​ക​രി​ച്ചത്

English summary
KS Radakrishnan may be BJP candidate in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X