മദ്യപിച്ചെത്തിയ സംഘം കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചു: ആക്രമിച്ചത് ബൈക്കിലെത്തിയ മൂവര്‍സംഘം !
അരൂര്‍: ബൈക്കിലെത്തിയ മൂന്നംഗ സംഘം കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദിച്ചു. ബസ് െ്രെഡവര്‍ ആലുവ സ്വദേശി പി.വി അനില്‍ കുമാറിനെയാണ് മദ്യലഹരിയിലെത്തിയ സംഘം മര്‍ദിച്ചവശനാക്കിയത്. ഇയാളെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലിനാണ് സംഭവം. ചേര്‍ത്തലയില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്നു ബസ്. ബസിലെ യാത്രക്കാരെ എരമല്ലൂരില്‍ ഇറക്കി ബസ് മുന്നോട്ട് എടുക്കുമ്പോള്‍ ബൈക്കിലെത്തിയ മൂവര്‍സംഘം ബസിന്റെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ടു.
ആരും കേറാതിരുന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വീണ്ടും യാത്ര തുടര്‍ന്നു. ശേഷം ബസിനെ പിന്തുടര്‍ന്നെത്തിയ സംഘം ചന്തിരൂര്‍പാലം സ്‌റ്റോപ്പില്‍ വച്ച് ബസ് െ്രെഡവറെ മര്‍ദിച്ച് അവശനാക്കി. ഈ സമയം ബസിലുണ്ടായിരുന്ന സ്ത്രീകള്‍ കരഞ്ഞ് ബഹളം ഉണ്ടാക്കിയതിനാല്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും മൂന്നു പേരില്‍ ഒരാളെ ഉപേക്ഷിച്ച് രണ്ട് പേര്‍ ബൈക്കില്‍ രക്ഷപെട്ടു. ഉപേക്ഷിച്ച ബൈക്ക് യാത്രികന്‍ ആരും അറിയാതെ ബസില്‍ കയറിക്കൂടിയെങ്കിലും വിവരം അറിഞ്ഞെത്തിയ പൊലിസ് ഇയാളെ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു.

ബൈക്കിനു വേണ്ടി പൊലിസ് തിരച്ചില്‍ തുടങ്ങി. അക്രമണ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. അതേസമയം ഇതേ ബസ് ഡ്രൈവര്‍ ഓടിച്ച ബസ് കഴിഞ്ഞ മാസം തുറവൂരില്‍വച്ച് കാറുമായി കൂട്ടി ഉരഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കാരണമാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ചേര്‍ത്തല പൊലീസ് പ്രതിക്കെതിരെ കേസെടുത്തു മറ്റ് രണ്ട് പേരെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications