Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവം; അറിയാം ഐതീഹ്യവും പ്രാധാന്യവും

alappuzha

ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് ശനിയാഴ്ച തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ കുത്തിയോട്ടങ്ങള്‍ ആചാര പ്രകാരം ക്ഷേത്രത്തിലേക്ക് വന്നു തുടങ്ങി. ഉച്ചയോടെ കുത്തിയോട്ട സമര്‍പ്പണം പൂര്‍ത്തിയാക്കും. ഇന്ന് മൂന്ന് മണിയോടെ കെട്ടുകാഴ്ചകളുമായി കരക്കാര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും. സന്ധ്യയോടെ ക്ഷേത്രത്തിലേക്ക് എത്തും.

തുടര്‍ന്ന് കിഴക്കേ നടയിലെ കാഴ്ചക്കണ്ടത്തില്‍ കെട്ടുകാഴ്ചകള്‍ അണിനിരക്കും. പുലര്‍ച്ചെയാണ് ദേവി എഴുന്നള്ളുക. 13 കരകള്‍ ഉള്‍പ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക് എന്നീ കരകള്‍ ക്ഷേത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകള്‍ കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക് ,പേള, കടവൂര്‍ , ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നിവയാണ്.

ഈരേഴ്‌തെക്ക്, ഈരേവ് വടക്ക്, കൈതതെക്ക്, കൈത വടക്ക്, പേള, നയ്ക്കാവ്, കരകളില്‍ കുതിരയാണ് ഒരുക്കുന്നത്. കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍, ആഞ്ഞിലിപ്രാ, മേനോമ്പള്ളി കരകളില്‍ തേരും. മറ്റം വടക്ക് കരയില്‍ ഭീമനെയും മറ്റം തെക്ക് ഹനുമാനെയും പാഞ്ചാലിയെയും ഒരുക്കും.

temple

ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവം ഏറെ പ്രസിദ്ധമാണ്. ശക്തിസ്വരൂപിണിയായ ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂര്‍ അമ്മയുടെ മകളാണെന്നാണു സങ്കല്പം. ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാല്‍ സമര്‍പ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതനുസരിച്ച് ക്രി.വ. 843 മകരമാസത്തിലെ ഉത്രട്ടാതി നാളിലാണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ പറഞ്ഞത് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ആണ്. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങള്‍ക്കും വിധേയമായതാണ്.

ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് കുംഭ ഭരണി. എല്ലാ വര്‍ഷവും ഫെബ്രുവരി - മാര്‍ച്ച് കാലയളവില്‍ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തില്‍ ചാന്താട്ടം വഴിപാടായി നടത്തുന്നു. കുംഭഭരണിക്ക് സ്ഥലവാസികള്‍ 'കൊഞ്ചുമാങ്ങ' എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഭഗവതിയുടെ പ്രസാദമായി കണക്കാക്കപ്പെടുന്നു.

മീനത്തിലെ അശ്വതി പ്രധാനം ഇന്നേദിവസം ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂരേക്ക് പോകുമെന്നാണ് വിശ്വാസം. ഭഗവതിയെ യാത്രയാക്കാന്‍ അശ്വതിനാളില്‍ കാഴ്ച്ചക്കണ്ടം നിറയെ ചെറുതും വലുതുമായ കെട്ടുകാഴ്ച്ചകള്‍ കൊണ്ടു നിറയുന്നു. 'നവരാത്രി' സംഗീതോത്സവവും 'വിജയദശമി' വിദ്യാരംഭവുമാണ് മറ്റു പ്രധാന ദിവസങ്ങള്‍.

അതേസമയം, ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നടക്കുന്ന ഫെബ്രുവരി 25ന് ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള കള്ളുഷാപ്പുകളും വിദേശ മദ്യ വില്പന ഔട്ട്‌ലെറ്റും അടച്ച് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ബന്ധപ്പെട്ട പോലീസ് ,എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+