Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: ജേക്കബ് എബ്രാഹം

കുട്ടനാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തിലും കര്‍ഷകസമരത്തിലും പങ്കെടുത്ത് കുട്ടനാട് യുഡിഎഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ജേക്കബ് എബ്രാഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ അഡ്വ. ജേക്കബ് എബ്രാഹം പങ്കെടുത്തു. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അഡ്വ. ജേക്കബ് എബ്രഹാം സംസാരിച്ചു.

യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍, പി.സി.തോമസ്, ജോസഫ് എം.പുതുശ്ശേരി തുടങ്ങിയ പ്രമുഖ നേതാക്കളക്കം നിരവധി പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലക്കുള്ള പരിപൂര്‍ണ പിന്തുണ അഡ്വ. ജേക്കബ് എബ്രഹാം ഉറപ്പ് നല്‍കി തുടര്‍ന്ന് മങ്കൊമ്പില്‍ നടന്ന യു.ഡി.എഫിന്റെ പ്രതിഷേധ സമരം അഡ്വ. ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു.

രവ

കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ലിന്മേല്‍ ചുമത്തുന്ന അധിക കിഴിവിനെതിരെയായിരുന്നു സമരം. കര്‍ഷകരുടെ നെല്ലിന് ന്യായമായ വില നല്‍കണം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ പ്രശ്‌നഹങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് അഡ്വ. ജേക്കബ് എബ്രാഹം പറഞ്ഞു. യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ജോസഫ് കെ.നെല്ലുവേലി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ജോസഫ് ചേക്കോടന്‍, വി.കെ. സേവ്യര്‍, തങ്കച്ചന്‍ വാഴേച്ചിറ, ജെ.ടി. റാംസേ, സി.വി. രാജീവ്, സണ്ണി കളത്തില്‍, കെ.ബി. രഘു, ടെഡി സക്കറിയ, എം.എം. ജോസഫ് തുടങ്ങിയ നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് കാവാലം പഞ്ചായത്തിന്റെ വിവധ ഭാഗങ്ങളില്‍ അഡ്വ. ജേക്കബ് എബ്രാഹം പര്യടനം നടത്തി. കാവാലം, കുന്നുമ്മ, തട്ടാശ്ശേരി, ലിസ്യൂ പള്ളി വിഭാഗം, തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും കടകളിലും എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. പഞ്ചായത്തിലെ പ്രമുഖരെയും മതപുരോഹിതരെയും കണ്ട് അഡ്വ. ജേക്കബ് എബ്രാഹം വോട്ട് അഭ്യര്‍ത്ഥിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാവാലം മണ്ഡലം പ്രസിഡന്റ് ഐ.സി. ചാക്കോ വലിയകളം, മണ്ഡലം കണ്‍വീനര്‍ പി.ഉദയകുമാര്‍, മണ്ഡലം ചെയര്‍മാന്‍ ജോസ്‌കുട്ടി വിരുത്തിക്കരി, തോമസ്‌കുട്ടി സെബാസ്റ്റ്യന്‍, ഉദയകുമാര്‍ ഗ്രീന്‍വില്ല തുടങ്ങിയവര്‍ അഡ്വ. ജേക്കബ് എബ്രഹാമിനൊപ്പം പര്യടനത്തിനുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+