ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെങ്ങ് കയറാനും ഞങ്ങള്‍ റെഡി; കുട്ടനാട്ടില്‍ തെങ്ങ് കയറാനൊരുങ്ങി വനിതകള്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയിലൂടെ തെങ്ങുകയറ്റ പരിശീലനം ലഭിച്ച വനിതകള്‍ക്കുള്ള തെങ്ങുകയറ്റ യന്ത്രങ്ങള്‍ വിതരണം ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറു പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 47 ബയോ ആര്‍മി അംഗങ്ങളായ വനിതകള്‍ക്കാണ് കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പരിശീലനം നല്‍കിയത്.

<strong>ബിബിസിയെ പോലും ഞെട്ടിച്ച് ജനം ടിവി! സ്വന്തമാക്കിയത് വൻ നേട്ടം!! വാർത്ത കണ്ട് ലോകം അമ്പരന്നു! ട്രോൾ..</strong>ബിബിസിയെ പോലും ഞെട്ടിച്ച് ജനം ടിവി! സ്വന്തമാക്കിയത് വൻ നേട്ടം!! വാർത്ത കണ്ട് ലോകം അമ്പരന്നു! ട്രോൾ..

ഓരോ പഞ്ചായത്തില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ച വനിതകളെ ഉള്‍പ്പെടുത്തി അഞ്ചണ്ണത്തില്‍ കുറയാത്ത തെങ്ങുകയറ്റ യന്ത്രങ്ങളാണ് സൗജന്യമായി നല്‍കിയത്. ഇതോടെ 47 സ്ത്രീകള്‍ ഇപ്പോള്‍ തെങ്ങ് കയറാന്‍ പ്രാപ്തരായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ് ഈ സംരഭം. കുട്ടനാടന്‍ വനിതകള്‍ക്കൊരും കൈത്താങ്ങും വരുമാനവും ഇതിലൂടെ സാധ്യമായി.

Alappuzha map

വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സമ്മ മാത്യു, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബോബന്‍ തയ്യില്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാദേവി, പഞ്ചായത്ത് സെക്രട്ടറി ബി. രാധാകൃഷ്ണ പിള്ള സംബന്ധിച്ചു.

English summary
Kuttanad women ready to for climbing coconut tree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X