ആലപ്പുഴയെ ഞെട്ടിച്ച് വൻ കഞ്ചാവ് വേട്ട: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ഒരു കിലോ മുപ്പത് ഗ്രാം കഞ്ചാവുമായി കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ പാലക്കാവിൽ തറയിൽ വീട്ടിൽ മുരളി മകൻ മനു (25) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ വീടായ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ വിശ്വ ഭവനം എന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ്, അടുക്കളയിൽ വിറകിനിടയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
കേരളത്തിൽ നിന്ന് പ്ലൈവുഡുമായി ഒറീസയിൽ പോകുന്ന വണ്ടിയുടെ ഡ്രൈവർ ആണ് മനു . അവിടുന്ന് നാട്ടിലേയ്ക്ക് വരുമ്പോൾ 5 ഉം 10 കിലോ ഗഞ്ചാവ് വാങ്ങി കായംകുളം ഐക്യജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകുന്നത്. ഒരോ പ്രാവശ്യവും കൊണ്ടുവരുന്ന ഗഞ്ചാവ് ക്വട്ടേഷൻ സംഘങ്ങൾക്ക് കൊടുത്തതിന് ശേഷം മാത്രമേ മറ്റ് ഉപഭോക്താക്കൾക്ക് കൊടുക്കുവാൻ അവർ സമ്മതിക്കാറുള്ളു .
നേരത്തെ കായംകുളം പോലീസ് സ്റ്റേഷനിൽ പോക്സോ കേസിലും പ്രതിയായിട്ടുള്ള ആളാണ് മനു. ആന്ധ്ര, ഒഡിഷാ എന്നിവിടങ്ങളിൽനിന്നും വൻതോതിൽ ഗഞ്ചാവ് കേരളത്തിലേക്ക്കടത്തുന്നസംഘത്തെകുറിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ്. ഐ പി എസ് -ന് കിട്ടിയ രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. എം.കെ ബിനുകുമാർ, കായംകുളം ഡി.വൈ എസ്.പി. അലക്സ് ബേബി എന്നിവരുടെ മേൽനോട്ടത്തിൽ സി.ഐ. ജയകുമാർ , എസ്.ഐ. ശ്രീകുമാർ , ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ് , എ എസ് ഐ സന്തോഷ് , എസ് സി പി ഒ ഉല്ലാസ് , സി പി ഒ ഷാഫി, ഹരികൃഷ്ണൻ എന്നിവരും, കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ശ്യാം, റീന, ഷാജി മോൻ, ശ്രീരാജ് , സുരേഷ്, സോനു എന്നിവരും ചേർന്നുള്ള സംഘമാണ് പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തിയത്.
പ്രതിക്ക് ഇതിന് വേണ്ടി സാമ്പത്തികസഹായം നൽകിയവരെകുറിച്ചും, പ്രതിക്ക് ലഹരിവസ്തുലഭിച്ചഉറവിടത്തെപറ്റിയും,പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെകുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും,വരുംദിവസങ്ങളിലും ശക്തമായപരിശോധനകൾ നടത്തുമെന്നും നർക്കോട്ടിക് സെൽ ഡി വൈ എസ് പി പറഞ്ഞു. പിടിച്ചെടുത്ത ഗഞ്ചാവിന് വിപണിയിൽ 60000രുപ വിലവരും. ഇയാൾ ആർക്കൊക്കെ കഞ്ചാവ് കൊണ്ടു വന്നു കൊടുക്കുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തിവരികയാണ്.