ആലപ്പുഴയില്‍ അഭിഭാഷകയെ കാണാനില്ല; കാറും ബാഗും കോടതി വളപ്പില്‍, അന്വേഷണമാരംഭിച്ച് പൊലീസ്
ആലപ്പുഴ: ആലപ്പുഴയില്‍ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ജില്ലാ കോടതിയിലെ അഭിഭാഷക ദേവി ആര്‍ രാജിനെ കാണാനില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം മുതല്‍ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് മാതാവാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അതേസമയം, ഇവരുടെ കാറും ബാഗും കോടതി വളപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
ദേ...നോക്കൂ..ഒരു കൊറിയന്‍ സുന്ദരി; കിടുക്കാച്ചി ലുക്കില്‍ ഷാലിന്‍ സോയ, ഏറ്റെടുത്ത് ആരാധകര്‍

സി പി എം യൂണിയനായ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവി ആര്‍ രാജിനെ കഴിഞ്ഞ ദിവസം കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതായതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications