ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്പലപ്പുഴയില്‍ പോളിംഗ് ബൂത്തിൽ എൽഡിഫ്- യുഡിഎഫ് സംഘർഷം, വൃദ്ധയ്ക്ക് വേണ്ടി വോട്ട് ചെയ്തത് വിവാദം!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിലെ ഒന്നാം ബൂത്തിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രായമായ രണ്ട് സ്ത്രീകളെ വോട്ട് ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്. കാഴ്ചയുള്ള വൃദ്ധയെ അന്ധയാണെന്ന് പറഞ്ഞുകൊണ്ടാണ് യുഡിഎഫ് പ്രവർത്തകർ കൂട്ടിരിക്കാൻ കൊണ്ടുവന്നത്. തുടർന്ന് വനിതാ ലീഗ് പ്രവർത്തക വൃദ്ധയ്ക്ക് വേണ്ടി വോട്ട് ചെയ്യാൻ പോയതാണ് സംഘർഷത്തിന് തുടക്കമിട്ടത്.

കടക്കൂ പുറത്ത്! ബൂത്തുകളിലെത്തിയ മുരളീധരനെയും സുധാകരനെയും സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തെന്ന്കടക്കൂ പുറത്ത്! ബൂത്തുകളിലെത്തിയ മുരളീധരനെയും സുധാകരനെയും സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തെന്ന്

alappuzha-map-15-

സംഘർഷത്തെ തുടർന്ന് പോളിംഗ് 20 മിനിറ്റോളം നിർത്തിവച്ചു. കോൺഗ്രസ് - ലീഗ് പ്രവർത്തകരാണ് സംഘർഷത്തിന് നേതൃത്വം നൽകിയത്. പ്രദേശത്തെ വാർഡ് കൗൺസിലറും മുസ്ലിം ലീഗ് ജില്ലാ നേതാവുമായ എ എം നൗഫലിന്റെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി സംഘർഷത്തിന് തുടക്കമിട്ടത്. ഇത് ബൂത്തിലെ എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വാക്കേറ്റവും നേരിയ രീതിലുള്ള സംഘർഷവും ഉണ്ടാവുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തി പ്രശ്നം രമ്യമായി രീതിയിൽ പരിഹരിക്കാൻ ആവശ്യപ്പെട്ടു. ക്രമസമാധാനപാലനത്തിന് ഒരു എസ്പിസി കേഡറ്റ് മാത്രമാണ് ബൂത്തിൽ ഉണ്ടായിരുന്നത്.

English summary
Ldf and Udf Violence in Ambalappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X