ചെട്ടിക്കുളങ്ങര ഏഴാം വാര്‍ഡില്‍ സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ് വിജയം വമ്പന്‍ ഭൂരിപക്ഷത്തോടെ
ആലപ്പുഴ: ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നിലിനിര്‍ത്തി എല്‍ഡിഎഫ്. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രോഹിത് എം പിള്ള വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ആകെ പോള്‍ ചെയ്ത 1048 വോട്ടുകളില്‍ (10 പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ ) 664 വോട്ടുകള്‍ രോഹിത്തിനു ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥിയായ യൂ.ഡി.എഫിന്റെ കെ. വര്‍ഗീസിന് 200 വോട്ടും, എന്‍. ഡി. എ സ്ഥാനാര്‍ത്ഥി മഹേശ്വരന് ലഭിച്ചത് 184 വോട്ടുകളുമാണ് ളബിച്ചത്.
നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മഹാദേവന്‍പിള്ള കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടര്‍ന്ന് മഹാദേവന്‍പിള്ളയുടെ മകന് രോഹിത് പിള്ളയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 76.3 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രോഹിത് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതോടെ എല്‍ഡിഎഫ് 14, ബിജെപി 6, യുഡിഎഫ് 1 എന്നിങ്ങനെയാണ് കക്ഷിനില.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications