ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ഇക്കുറിയും എല്‍ഡിഎഫ് തന്നെ എത്തും; ഇടത് സ്ഥാനാര്‍ത്ഥി അഡ്വ.ആര്‍ റിയാസ്
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ഇക്കുറിയും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ എത്തുമെന്ന് ആര്യാട് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ആര്‍ റിയാസ് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഇഉത്തവണ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്തിന് കീഴലിള്ള എല്ലാ സ്‌ക്കൂളുകളും ഹൈടെക്കാക്കി പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള എല്ലാതരം പ്രവര്‍ത്തനത്തിനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിന്‍പുറത്ത് സാധാരണക്കാര്‍ പഠിക്കുന്ന സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ ത്രിതല പഞ്ചായത്തുകളില്‍ എല്‍ഡിഎഫ ഭരണത്തുടര്‍ച്ച ഉറപ്പാണ്. സീറ്റുകളില്‍ നേരത്തെ ലഭിച്ചിതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആര്യാട് ഡിവിഷന്‍ കേന്ദ്രീകരിച്ച് പദ്ധതി തയ്യാറാക്കുമെന്ന് ആര്‍ റിയാസ് പറഞ്ഞു.
Recommended Video













Click it and Unblock the Notifications