Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീര്‍ഘനാളായി മകളെ പീഡിപ്പിച്ചു വന്നിരുന്ന കേസില്‍ എച്ച്ഐവി ബാധിതനായ പിതാവിന് ജീവപര്യന്തം

ചെങ്ങന്നൂര്‍ : ദീര്‍ഘകാലമായി മകളെ പീഡിപ്പിച്ചു എന്ന കേസില്‍ എച്ച്.ഐ.വി ബാധിതനായ പിതാവിന് ജീവപര്യന്തം തടവ്. ചെങ്ങന്നൂര്‍ സ്വദേശിയായ അന്‍പതുകാരനെയാണ് ആലപ്പുഴ അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യ എയ്ഡ്‌സ് ബാധിതയായി 2012ല്‍ മരണമടഞ്ഞിരുന്നു. പ്രതിയും നിരന്തരം പീഡനത്തിനിരയായ മകളും എയ്ഡ്സ് ബാധിതരാണ്.

മാതാവ് ജീവിച്ചിരിക്കെ തന്നെ 12 വയസുള്ളപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ ശാരീരകമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നാണ് കേസ്. 2013ന് ഓഗസ്റ്റ് 30 വരെ ഇതു തുടര്‍ന്നു. പെണ്‍കുട്ടിയില്‍നിന്ന് വിവരം ലഭിച്ച പ്രദേശവാസിയായ അംഗന്‍വാടി വര്‍ക്കര്‍ കുടുംബശ്രീ ആലപ്പുഴ ജില്ലാ കമ്മിഷന്‍ കോ-ഓഡിനേറ്ററെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

arrest1-31-

പ്രതി മഹാരാഷ്ട്രയില സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഇരയായ പെണ്‍കുട്ടിക്ക് പുറമെ ഒരു മകന്‍ കൂടിയുണ്ട് ഇയാള്‍ക്ക്്. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 376 എഫ്.എന്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 വകുപ്പ് പ്രകാരമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതുപ്രകാരം ജീവിതാന്ത്യംവരെ തടവില്‍ കഴിയണമെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ രണ്ടുലക്ഷം രൂപ പിഴയൊടുക്കണം. ഇത് എയ്ഡ്‌സ് ബാധിതയായി പ്രത്യേക പരിചരണ കേസില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് നല്‍കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+