Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയിലെ എല്ലാ തോക്കുകളും സറണ്ടര്‍ ചെയ്യണമെന്ന് കളക്ടര്‍

ആലപ്പുഴ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സികളും തങ്ങളുടെ കൈവശമുള്ള എല്ലാ തോക്കുകളും ഡിസംബര്‍ ഒന്നിന് മുമ്പായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ സറണ്ടര്‍ ചെയ്യണം. എല്ലാ ആയുധ ലൈസന്‍സികളും തോക്കുകള്‍ സറണ്ടര്‍ ചെയ്തുവെന്ന് ഉറപ്പാക്കാനും, ഈ ആയുധങ്ങള്‍ പെരുമാറ്റചട്ടം അവസാനിക്കും വരെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

alappuzha

അതേസമയം, ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇഡ്രോപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ edrop.gov,in എന്ന പോര്‍ട്ടല്‍ ഉപയോഗിച്ച് നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ സൂചിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ 29, 30 തിയതികളില്‍ പരിശീലനത്തിന് ഹാജരാകണം. ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+