ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക, നിബന്ധനകള്‍ തെറ്റിച്ചാല്‍ പണി പാളും

Google Oneindia Malayalam News

ആലപ്പുഴ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച മാര്‍ഗ്ഗരേഖകള്‍ കൃത്യമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിബന്ധനകള്‍ ചുവടെ

alappuzha

1: വ്യവസായിക മേഖലയില്‍ പകല്‍ സമയത്ത് 75 ഡസിബല്‍ തോതിലും, രാത്രിയില്‍ 70 ഡസിബല്‍ തോതിലും മാത്രമേ ഉച്ചഭാഷിണി ഉപയോഗം പാടുള്ളു.

2: വാണിജ്യ മേഖലയില്‍ പകല്‍ 65 ഡസിബലും, രാത്രി 55 ഡസിബലുമാണ് ഉച്ചഭാഷിണി ഉപയോഗത്തിനായി അനുവദിനീയമായ തോത്
3:ആവാസ മേഖലയില്‍ പകല്‍ സമയത്ത് 55 ഡസിബലും , രാത്രി 45 ഡസിബല്‍ തോതിലും മാത്രമേ ഉച്ചഭാഷിണി ഉപയോഗം അനുവദിക്കു.

4:ബോക്‌സ് അകൃതിയിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു, ഒരു ബോക്‌സില്‍ രണ്ടിലധികം ഉച്ചഭാഷിണികള്‍ ഘ ടിപ്പിക്കുവാന്‍ പാടില്ല.

5:ഒരു വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ബോക്‌സുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല.

6: ഉച്ചഭാഷിണികള്‍ ആംമ്പ്‌ലിഫയറില്‍ നിന്നും 300 മീറ്ററിനപ്പുറം ഘടിപ്പിക്കുവാന്‍ പാടില്ല.

7:അടച്ചുകെട്ടിയുള്ള ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് മുറികള്‍, കമ്യൂണിറ്റി ഹാള്‍, സദ്യാലയങ്ങള്‍, എന്നിവടങ്ങളില്‍ ഒഴികെ മറ്റൊരിടത്തും രാത്രി 10 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുന്‍പും ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

8: ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക് ഓഫീസുകള്‍, വന്യജീവി സങ്കേതം എന്നിവയുടെ നൂറുമീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല.

9:ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം പാടില്ല

10: ജനസഞ്ചാരമുള്ള, പൊതുനിരത്തുകളില്‍ ഗതാഗതത്തിന് അസൗകര്യം ഉണ്ടാകുന്ന രീതിയിലും പൊതുജനത്തിന് അരോചമാകുന്ന രീതിയിലും ഉച്ചഭാഷിണികളുടെ ഉപയോഗം പാടില്ല. കവലകളിലും ഉച്ചഭാഷിണി ഉപയോഗിക്കരുത്.

11:പൊതുപരിപാടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭഷിണികള്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാത്രം കേള്‍ക്കുന്ന വിധം ക്രമീകരിക്കേണ്ടതാണ്.

ഈ നിബന്ധനകള്‍ ലംഘിക്കുന്നുവെന്നു ബോധ്യമായാല്‍ ഉച്ചഭാഷിണിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും ബന്ധപ്പെട്ട ലൈസെന്‍സ് റദാക്കുകയും ചെയ്യും. ഉച്ചഭാഷിണി വാഹനത്തിലാണ് സ്ഥാപിച്ചിട്ടുള്ളതെങ്കില്‍ അതിന്റെ ഡ്രൈവര്‍, സംഘാടകര്‍ എന്നിവര്‍ ശിക്ഷാര്‍ഹരാവും.

'ബുറേവി' ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി, 2891 ദുരിതാശ്വാസ ക്യാമ്പുകൾ 'ബുറേവി' ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി, 2891 ദുരിതാശ്വാസ ക്യാമ്പുകൾ

തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിക്കായി ചുവരെഴുതുന്നത് ചിത്രകലാ വിദ്യാര്‍ത്ഥിനിതദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിക്കായി ചുവരെഴുതുന്നത് ചിത്രകലാ വിദ്യാര്‍ത്ഥിനി

സഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണിസഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണി

English summary
Local Body Election: rules to be followed when using the loudspeaker are strictly observed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X