ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ തിരിച്ചടി; സിപിഎം നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍, അംഗത്വം സ്വീകരിച്ചു

Google Oneindia Malayalam News

ഹരിപ്പാട്: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആലപ്പുഴയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. ഹരിപ്പാടെ നിരവധി സിപിഎം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കരുവാറ്റ ലോക്കല്‍ കമ്മിറ്റി അംഗം എന്‍എസ്എസ് കരയോഗം സെക്രട്ടറിയുമായ ജി ഹരികുമാര്‍, ബ്രാഞ്ച് കമ്മിറ്റി അംഗം സിന്ധു, ഹരിപ്പാട് മുനിസിപ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ ബി ശിവപ്രസാദ്. എന്നവരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.

alappuzha

രാവിലെ ക്യാമ്പ് ഓഫീസില്‍ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ പേരെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് എം ലിജുവില്‍ നിന്ന് അംഗ്ത്വം സ്വീകരിക്കുമെന്ന് ഹരികുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടില്‍ എതിര്‍പ്പുള്ളവരാണ് ഇപ്പോള്‍ പാര്‍ട്ടി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ എത്തുന്നത്. സിപിഎമ്മിനെതിരെ ശബരിമല വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച നേതാവാണ് ഹരികുമാര്‍. ട്രാന്‍സ്‌പോര്‍ട്ട് എപ്ലോയീസ് അസോസിയേഷന്‍ ജില്ലാ നേതാവു കൂടിയായ ഹരികുമാര്‍ ശബരിമല വിഷയത്തിലും വനിതാ മതിലിനെതിരെയും കരയോഗം പൊതുയോഗം വിളിച്ചാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.

കര്‍ഷക സംഘം ഏരിയ ഏക്‌സിക്യുട്ടീവ് അംഗമാണ് അഡ്വ ശിവപ്രസാദ്. ഇദ്ദേഹം ഡിവൈഎഫ്‌ഐ ഏരിയ മുന്‍ വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നിന്നും അകന്നുനില്‍ക്കുന്നവരെ തിരിച്ചെത്തിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരാരും ഇതിന് വഴങ്ങിയില്ല. ഹരി കുമാറിന്റെ ഭാര്യ കരുവാറ്റ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിപ്പാട്ടെ പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

English summary
Local CPM leaders in Alappuzha joined the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X