Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇത്തവണ യുഡിഎഫ് ചരിത്രം കുറിക്കും; അവേശം നിറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി, പ്രചരണ രംഗത്ത് സജീവം

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കല്‍ക്ക് ഉറക്കമില്ലാത്ത രാത്രിയാണ്. എല്ലാ നേതാക്കളും വിജയത്തിനായി നാടെങ്ങും പ്രചരണത്തില്‍ ഏര്‍പ്പെടുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുും ഈ പതിവ് തെറ്റിക്കാതെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായുള്ള ഒട്ടത്തിലാണ്. ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി ഉമ്മന്‍ചാണ്ടി വിശ്രമമില്ലാതെ അലയുകയാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ ക്ഷീണം മറക്കുന്ന ഉമ്മന്‍ചാണ്ടി പതിവ് ശൈലിയില്‍ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്.

 പ്രവര്‍ത്തകര്‍ക്ക് ആവേശം

പ്രവര്‍ത്തകര്‍ക്ക് ആവേശം

ഉമ്മന്‍ചാണ്ടി പ്രചരണത്തിന് ഇറങ്ങിയതോടെ പ്രവര്‍ത്തതകര്‍ക്കും നേതാക്കള്‍ക്കും ആവേശം ഇരട്ടിയായിരിക്കുകയാണ്. കൊവിഡ് പോലും മറന്ന് ആളുകളും ഉമ്മന്‍ചാണ്ടിയെ വട്ടമിട്ട് കൂടെയുണ്ട്. നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും തങ്ങളുടെ നേതാവിനെ കാണാനും ഒപ്പം ഒരു ഫോട്ടോയെടുക്കാനുമുള്ള തിരക്കിനും യാതൊരു കുറവുമുണ്ടായില്ല.

എല്ലാം ഓര്‍മ്മിപ്പിച്ച് നേതാക്കള്‍

എല്ലാം ഓര്‍മ്മിപ്പിച്ച് നേതാക്കള്‍

ഉമ്മന്‍ചാണ്ടിക്ക് മറവിയുണ്ടെങ്കിലും ഓര്‍മ്മിപ്പിക്കാന്‍ നേതാക്കള്‍ കൂടെയുണ്ടാകും. തിരക്കില്‍ കാറിലേക്ക് കയരുമ്പോള്‍ തന്നെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ കഴുകാന്‍ നേതാക്കള്‍ ഓര്‍മ്മിപ്പിക്കരും. മാസ്‌ക് വയ്ക്കാന്‍ മറന്നാലും ഓര്‍മ്മിപ്പിക്കാന്‍ കൂടെ അളുണ്ട്. ഉമ്മന്‍ചാണ്ടി സംസാരുിക്കുന്നതിന് മുമ്പ് തന്നെ സാനിറ്റൈസര്‍ ഉപയോഗിച്ച് മൈക്ക് വൃത്തിയാക്കും.

സമവായത്തിനും ഉമ്മന്‍ചാണ്ടി

സമവായത്തിനും ഉമ്മന്‍ചാണ്ടി

ജില്ലയിലെത്തിയപ്പോള്‍ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌ന പരിഹാരത്തിനും ഉമ്മന്‍ചാണ്ടി സമയം കണ്ടെത്തി. ഏത് തര്‍ക്കത്തിലും ഉമ്മന്‍ചാണ്ടി പറയുന്ന സമവായം പലപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായമാകുന്നുണ്ടെന്നായിരുന്നു ഗ്രൂപ്പുകള്‍ക്കതീതമായി നേതാക്കളുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഉമ്മന്‍ചാണ്ടിയുടെ കാതിലേക്ക് പല രഹസ്യങ്ങളും എത്തും. എല്ലാ വേദിയിലും ഉമ്മന്‍ചാണ്ടിയോട് രഹസ്യം പറയുന്ന നേതാക്കള്‍ പതിവ് കാഴ്ചയായിരുന്നു.

 ഭക്ഷണവും വിശ്രമമവും ഇല്ല

ഭക്ഷണവും വിശ്രമമവും ഇല്ല

ചെങ്ങന്നൂരിലേക്ക് രാവിലെ ഏഴരയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷമം കഴിച്ച ഉമ്മന്‍ചാണ്ടി രാവിലെയുള്ള എല്ലാ പരിപാടികളും തീര്‍ത്ത് ഉച്ചഭക്ഷണത്തിന് കായംകുളം എന്‍ടിപിസി അതിഥി മന്ദിരത്തില്‍ എത്തിയപ്പോഴേക്കും രണ്ടേമുക്കാലായി. ഭക്ഷണവും വിശ്രമവുമില്ലാത്ത യാത്രയാണ് ഉമ്മന്‍ചാണ്ടിയുടേത്.

Recommended Video

cmsvideo
    സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam
    ഉറക്കവും നഷ്ടമാകും

    ഉറക്കവും നഷ്ടമാകും

    കാറില്‍ നിന്നാണ് പലപ്പോഴും ഉറങ്ങാനുള്ള സമയം കണ്ടെത്തുക. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിലുണ്ടെങ്കില്‍ ഉറക്കവും നഷ്ടമാകും. ഭക്ഷം കഴിച്ച് വിശ്രമിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെടാറുണ്ടെങ്കിലും പരിപാടികള്‍ക്കായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ഒട്ടത്തിലായിരിക്കും നേതാവ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+