ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനാന്തര യാത്രക്കാരുടെ ക്വാറന്റീന്‍ ഒഴിവാക്കിയേക്കും

Google Oneindia Malayalam News

ആലപ്പുഴ: മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്കു ക്വാറന്റീന്‍ ഒഴിവാക്കാന്‍ ആലോചിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ ഒട്ടേറെ പേര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഇളവ് ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിസിനസ് യാത്രകള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. നിലവില്‍ 7 ദിവസത്തിനകം മടങ്ങുന്നവര്‍ക്ക് പ്രത്യേക അനുമതിയുണ്ടെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനാന്തര യാത്രക്കാരുടെ ക്വാറന്റീൻ ഒഴിവാക്കിയേക്കും, സ്കൂളുകൾ തുറക്കുന്നത് വൈകും
covid

മറ്റ് പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം ഒഴിവാക്കിയെങ്കിലും കേരളം 7 ദിവസത്തെ ക്വാറന്റീനും അതിനുശേഷം രോഗപരിശോധനയും നിര്‍ബന്ധമായി തുടരുകയായിരുന്നു. അതേസമയം, വിദേശത്തു നിന്നെത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റീനും പരിശോധനയുമെന്ന നിബന്ധന മാറ്റില്ല. പരിശോധനയില്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമാണ്.

അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നും കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പൊതു പരീക്ഷ വഴി നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്‌കൂളുകളും കോളേജുകളും തുറക്കണോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇന്നത്തെ അവസ്ഥയില്‍ ക്ലാസുകള്‍ തുടങ്ങുക എന്നതും സ്‌കൂളില്‍ പോയി പഠിക്കുക എന്നതും എത്ര കണ്ട് പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English summary
Local elections; Interstate passenger quarantine likely to be waived
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X