ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ മാത്രമല്ല, ആലപ്പുഴയിലും സിപിഎമ്മിന് എതിരില്ല; മറ്റ് പത്രികകള്‍ എല്ലാം തള്ളി, കാരണം ഇതാണ്

Google Oneindia Malayalam News

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 19 വാര്‍ഡുകളില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആലപ്പുഴയിലും സമാനമായ അവസ്ഥ നിലവില്‍ വന്നിരിക്കുകയാണ്. കണ്ണൂര്‍ കാസര്‍കോട് ജില്ലതകളില്‍ മത്സരിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതാണെങ്കില്‍ ആലപ്പുഴയിലെ അവസ്ഥ അങ്ങനെയല്ല. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക പിഴവിന്റെ പേരില്‍ തള്ളുകയാണ് ചെയ്തത്.

കൈനകരി പഞ്ചായത്ത്

കൈനകരി പഞ്ചായത്ത്

കൈനകരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്തത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡമ്മി സ്ഥാനാര്‍ത്ഥി എസ് ഉമേഷും മാത്രമാണ് ഇനി മത്സര രംഗത്തുള്ളത്. ഇതോടെ എല്‍ഡിഎഫിന് വാര്‍ഡില്‍ ഏകദേശം വിജയം ഉറപ്പായ മട്ടിലാണ് കാര്യങ്ങള്‍.

തള്ളിയതിന് കാരണം

തള്ളിയതിന് കാരണം

വാര്‍ഡ് മാറി മത്സരിക്കുന്നവര്‍, അവരുടെ വോ്ടുള്ള ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണമെന്ന ചട്ടം പാലിക്കാത്തതിനെ തുടര്‍ന്നാണ് യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത്. ഇവരോടൊപ്പം ഇതേ കാരണത്താല്‍ കൈനകരി വികസന സമിതി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളിയിട്ടുണ്ട്.

കൈനകരി വികസന സമിതി

കൈനകരി വികസന സമിതി

കൈനകരി വികസന സമിതിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ബികെ വിനോദായിരുന്നു സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മൂന്നാം വാര്‍ഡില്‍ നിന്നും ജയിച്ച ആളാണ് വിനോദ്. വിനോദിന്റെ രണ്ട് പത്രികയും ഡമ്മിയായ വിനു വിജയന്റെ പത്രികയും തള്ളിയിട്ടുണ്ട്.

 കണ്ണൂരും കാസര്‍കോടും

കണ്ണൂരും കാസര്‍കോടും

അതേസമയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 19 വാര്‍ഡുകളില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത്. ആന്തൂര്‍ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാര്‍ഡുകളും ഇടതുമുന്നണിക്ക് എതിരാളികല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ ആന്തൂരില്‍ 14 ഇടങ്ങളില്‍ എതിരാളികളില്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally

ആര്‍ക്കും അറിയാത്ത നടി ഷക്കീല; കടുത്ത ദാരിദ്ര്യം മൂലം... ഹൃദ്യമായ കുറിപ്പ് വായിക്കാം...ആര്‍ക്കും അറിയാത്ത നടി ഷക്കീല; കടുത്ത ദാരിദ്ര്യം മൂലം... ഹൃദ്യമായ കുറിപ്പ് വായിക്കാം...

എ-പട നായകന്‍ മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം; ആദ്യ നായിക ഷക്കീലയെ കുറിച്ച് കുട്ടിക്കല്‍ ജയചന്ദ്രന്‍എ-പട നായകന്‍ മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം; ആദ്യ നായിക ഷക്കീലയെ കുറിച്ച് കുട്ടിക്കല്‍ ജയചന്ദ്രന്‍

'കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു''കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു'

 മത്സരം കോൺഗ്രസും ലീഗും തമ്മിൽ: കരുവാരക്കുണ്ടിൽ ഒറ്റയ്ക്ക് അധികാരം പിടിക്കാൻ പാർട്ടികൾ മത്സരം കോൺഗ്രസും ലീഗും തമ്മിൽ: കരുവാരക്കുണ്ടിൽ ഒറ്റയ്ക്ക് അധികാരം പിടിക്കാൻ പാർട്ടികൾ

English summary
Local Elections: NDA and UDF candidates in the second ward of Kainakari Panchayat were rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X