തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണത്തിലെ താരമായി സ്റ്റാറ്റസ് വീഡിയോകള്‍, ഡിസൈനർമാർക്ക് ഡിമാൻഡ് ഏറുന്നു
ആലപ്പുഴ: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ താരം സ്റ്റാറ്റസ് വീഡിയോകളാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഭൂരിഭാഗവും ഡിജിറ്റല്‍ പ്രചരണം ആയതോടെ പണി ഇല്ലാതിരുന്ന ഗ്രാഫിക് ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍ഡ് ഏറുകയാണ്.

Recommended Video

കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഗ്രാഫിക് ഡിസൈനേഴ്‌സിനും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ജോലി ഇല്ലാതിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വന്നതോടെ ഇവര്‍ക്ക് തിരക്കേറുകയാണ്. ഓണ്‍ലൈന്‍ പ്രമോഷന്‍ നടത്തുന്നതിന്റെയും സ്റ്റാറ്റസ് വീഡിയോ നിര്‍മ്മിക്കുന്നതിന്റെയും തിരക്കിലാണ് ഇവരെല്ലാവരും .
ഡിജിറ്റല്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ വ്യക്തി മുദ്രകള്‍ പതിപ്പിക്കുന്ന ഓട്ടത്തിലാണ് എല്ലാ മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍. വിവിധ മുന്നണികളുടെ സൈബര്‍ ടീം അംഗങ്ങള്‍ ഇതിനായി ഉറക്കമൊഴിച്ചിരിക്കുകയാണ്. ചെറിയ വീഡിയോകള്‍ നിര്‍മ്മിക്കാനാവുന്ന നിരവധി ആപ്പുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.ഇത്തരത്തില്‍ തയ്യാറാക്കുന്ന സ്റ്റാറ്റസ് വീഡിയോകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ പ്രധാന്യം .












Click it and Unblock the Notifications