Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണ്‍ ലംഘനം; രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസ്

ആലപ്പുഴ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗംണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ആലപ്പുഴ തോട്ടപ്പള്ളിയില്‍ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 20 ല്‍ അധികം നേതാക്കള്‍ക്കെതിരെ കേസെടുത്തു.

ആലപ്പുഴ പൊലീസാണ് കേസുടുത്തത്. കരിമണല്‍ ഖനനത്തിനെതിരെയാണ് തോട്ടപ്പള്ളിയില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹം നടക്കുന്നത്.

ramesh Chennithala

ഇതിന് ഐക്യപ്പെട്ടുകൊണ്ടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അവിടെ എത്തിചേരുകയും സമരത്തില്‍ പങ്കെടുക്കുകയുമായിരുന്നു.

നേരത്തെ സമരത്തില്‍ സിപിഐയും പങ്കാളിയായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പൊഴി മുറിച്ചുള്ള സമരം അശാസ്ത്രീയമാണെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. പ്രളയ രക്ഷാ നടപടികളുടെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടികെ ആഞ്ചലോസ് ആരോപിച്ചിരുന്നു.

പൊഴിമുറിക്കലിന്റെ മറവില്‍ നടക്കുന്നത് കരിമണല്‍ കടത്താണ്. കുട്ടനാടിനെ രക്ഷിക്കുന്നതിനായി ഈ പ്രവര്‍ത്തികള്‍ ഉപകരിക്കില്ലെന്നും ആലപ്പുഴയുടെ തീരം ഇല്ലാതാക്കുന്ന ശ്രമം നിര്‍ത്തിവെക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഖനനം അനുവദിക്കില്ലെന്നും സിപിഐ നിലപാട് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+