ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയർ ലോഡുമായി വന്ന ലോറി വൈദ്യുതി ലൈനിൽ ഉരസി തീപ്പിടിച്ചു: അപകടം ആലപ്പുഴയില്‍!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കയർ ലോഡുമായി പോയ ലോറി വൈദ്യുതി ലൈനിൽ ഉരസി തീ പിടിച്ചു. ലോറിയിലുണ്ടായിരുന്ന കയറിലേയ്ക്കാണ് തീ പടർന്നത്. മുഹമ്മ- കഞ്ഞിക്കുഴി റോഡിൽ ലൂഥർ ജംഗ്ഷനിലായിരുന്നു സംഭവം. കയർ ഭാഗികമായി കത്തി നശിച്ചു. നാട്ടുകാരും ചേർത്തലയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്. തീപ്പിടുത്തത്തെ തുടർന്ന് മുഹമ്മ- കഞ്ഞിക്കുഴി റോഡിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിയണച്ചെങ്കിലും വൈദ്യുതി ലൈനിൽ നിന്നും അഗ്നി പ്രവഹിക്കുന്നുണ്ടായിരുന്നു. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തി പ്രദേശത്ത് വൈദ്യുത ബന്ധം പുന:സ്ഥാപിക്കാനായിട്ടില്ല. അതേസമയം ലോറിയിൽ പരിധിക്കപ്പുറം ഉയരത്തിൽ കയർ ലോഡ് കയറ്റിയതാണ് ലൈനിൽ കയർ ഉരഞ്ഞ് തീപിടിച്ചതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.

fireerruptedfromlorry-1

സ്വകാര്യ കയർ ഫാക്ടറിയിലേക്ക് കലവൂരിൽ നിന്ന് കൊണ്ടുവന്ന കയർ ലോഡ് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. വീടുകളും വ്യാപാര സ്ഥാപനവുമുള്ള പ്രദേശത്ത് തീ കൂടുതൽ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മണ്ണഞ്ചേരി, മുഹമ്മ പൊലീസ് സ്ഥലത്തെത്തി. ലോറി കസ്റ്റഡിയിലെടുക്കുകയും കെ എസ് ഇ ബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തു.

English summary
lorry and electric line collides in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X