• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഒമാനിലെ ജോലി പോയി, പ്രണയം ഒരുവർഷം മുൻപ് അവസാനിപ്പിച്ചു,യുവാവിന്റെ മൊഴി പുറത്ത്

ആലപ്പുഴ; നഴ്സിങ് വിദ്യാർഥിനി ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കൽ അർച്ചന ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവാവ് വിവാഹ വാദ്ഗാനത്തിൽ നിന്ന് പിൻമാറിയതയോടെ മകൾ ആത്ഹത്യ ചെയ്തതെന്നായിരുന്നു പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണം.

യുവാവ് ഉപേക്ഷിച്ചതിനെ കുറിച്ചും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ കുറിച്ചുമെല്ലാം അർച്ചന നേരത്തേ കൂട്ടുകാരിക്കയച്ച ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. അതേസമയം പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണങ്ങൾ തള്ളി യുവാവ് രംഗത്തെത്തി.

 ഒതളങ്ങ കഴിച്ച് ജീവനൊടുക്കി

ഒതളങ്ങ കഴിച്ച് ജീവനൊടുക്കി

ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൽ വിശ്വനാഥന്റെ മകളും ബി.എസ്.സി. നഴ്സിങ് അവസാനവർഷ വിദ്യാർഥിനിയുമായ അർച്ചന(21) വെള്ളിയാഴ്ചയാണ് ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയത്. കുണ്ടല്ലൂർ സ്വദേശിയായ യുവാവുമായി ഏറെ നാളായി അർച്ചന പ്രണയത്തിലായിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്തി നൽകാമെന്ന് വീട്ടുകാരും ഉറപ്പ് നൽകിയിരുന്നു.

 101 പവനും കാറും

101 പവനും കാറും

എന്നാൽ കാമുകൻ 101 പവനും കാറും സ്ത്രീധന തുകയായി ആവശ്യപ്പെട്ടുവെന്നും ഇത് നൽകാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞതോടെ അർച്ചനയെ ഒഴിവാക്കുകയുമായിരുന്നവെന്നാണ് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയത്. എന്നാൽ അർച്ചനയുമായുള്ള പ്രണയം ഒരു വർഷം മുൻപേ തന്നെ അവസാനിപ്പിച്ചിരുന്നതായി യുവാവ് പോലീസിന് മൊഴി നൽകി.

 വിവാഹം നടത്തണമെന്ന്

വിവാഹം നടത്തണമെന്ന്

രണ്ട് വർഷത്തിനിള്ളിൽ വിവാഹം നടത്തണമെന്ന് അർച്ചനയോടും കുടുംബത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷം മാത്രമേ വിവാഹക്കാര്യം ആലോചിക്കാൻ സാധിക്കൂവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. ഇതിന് രണ്ട് വർഷമെങ്കിലും വേണ്ടി വരുമെന്നും അറിയിച്ചു. ഇതേ തുടർന്ന് ഒരു വർഷം മുൻപാണ് ബന്ധം അവസാനിപ്പിച്ചത്.

 പിതാവിന്റെ മൊഴി

പിതാവിന്റെ മൊഴി

സ്ത്രീധനം ആവശ്യപ്പെട്ടെന്നുള്ള ആരോപണങ്ങളും യുവാവ് നിഷേധിച്ചു. അത്തരമൊരു കാര്യവും താൻ ആവശ്യപ്പെട്ടില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവും സുഹൃത്തും നേരത്തെ പെണ്ണുകാണലിന് എത്തിയപ്പോഴും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി പെൺകുട്ടിയുടെ പിതാവ് മൊഴി നൽകിയിരുന്നു.

cmsvideo
  Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam
   സൗഹൃദത്തിന്റെ പേരിൽ മാത്രം

  സൗഹൃദത്തിന്റെ പേരിൽ മാത്രം

  അതേസമയം സൗഹൃദത്തിന്റെ പേരിൽ മാത്രമാണ് താൻ വീണ്ടും യുവതിയുമായി സംസാരിച്ചിരുന്നതെന്നും യുവാവ് പോലീസിന് മൊഴി നൽകി. താൻ ഒമാനിലായിരുന്നു ജോലി ചെയ്തിരുന്നത്. ആറ് മാസമായി നാട്ടിലെത്തിയിട്ട്. കഴിഞ്ഞ ദിവസം തിരിച്ച് ജോലിയിൽ കയറേണ്ടതായിരുന്നു. എന്നാൽ അർച്ചനയുടെ മരണം സംബന്ധിച്ച വിവാദം ഉയർന്നതോടെ തന്നെ ജോലിയിൽ നിന്നും പുറത്താക്കിയെന്നും ഇയാൾ പോലീസിന് മൊഴി നൽകി.

  'പിണറായിയെ കിങ് ജോംഗ് ഉന്നിന്‍റെ പ്രേതം പിടികൂടിയിരിക്കുന്നു; ഖുറാന്‍ പറഞ്ഞ് രക്ഷപ്പെടാനാവില്ല'

  ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?

  വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ട് മടക്കി യോഗി; മുന്നില്‍ തെരഞ്ഞെടുപ്പും;3 ലക്ഷം തൊഴില്‍

  'ഇതൊന്നും ഞങ്ങളെ ലവലേശം ഞെട്ടിക്കുന്നില്ല;മുന്നറിയിപ്പ് നൽകിയപ്പോൾ അമിത് ഷായ്ക്കെതിരെ തിരിഞ്ഞു'

  English summary
  Lost job in oman, had only friendship chat with archana says boy friend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X