ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ ഏറ്റെടുത്ത ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്ലിലെ ഉല്‍പാദനം നിലച്ചു.

  • By Desk
Google Oneindia Malayalam News

ആലപ്പുഴ- ഉല്‍പാദനം വര്‍ധിപ്പിക്കേണ്ട ഓണക്കാലത്ത് കോമളപുരം സ്പിന്നിങ് മില്ലില്‍ ഉല്‍പാദനം ഭാഗികമായി നിലച്ചു. അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാത്തതാണ് ഉല്‍പാദനം സ്തംഭിക്കാന്‍ കാരണം. അസംസ്‌കൃത വസ്തുക്കള്‍ തീര്‍ന്നു രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ സ്‌റ്റോക്ക് എത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പഞ്ഞി, പോളിസ്റ്റര്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇനിയും എത്തിച്ചില്ലെങ്കില്‍ രണ്ടു ദിവസത്തിനകം കമ്പനിയിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുമെന്നു തൊഴിലാളികള്‍ പറഞ്ഞു. ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായി 81 തൊഴിലാളികള്‍ ജോലി നോക്കിയിരിന്നെങ്കില്‍ ഇപ്പോള്‍ 12 പേര്‍ക്ക് മാത്രമാണ് മില്ലില്‍ തൊഴിലുള്ളത്.

ബാക്കിയുള്ളവര്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ മില്ലല്‍ എത്തിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്നെ ഏര്‍പ്പെടാന്‍ കഴിയാത്ത് അവസ്ഥയാണ്. സ്പിന്നിങ് മില്ലിലെ യന്ത്രങ്ങളും മറ്റും വൃത്തിയാക്കുന്ന ജോലി ചെയ്യാനാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള നിര്‍ദ്ദേശം. അഞ്ചു യൂണിറ്റുകളില്‍ മിക്‌സിങ്, കാര്‍ഡിങ്, സിംപ്ലക്‌സ്, സ്പിന്നങ് യൂണിറ്റികള്‍ പൂര്‍ണമായി നിലച്ചു. ഡ്രോയിങ് യൂണിറ്റ് മാത്രമാണ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത 40 കോടിയുടെയന്ത്രങ്ങളുമായാണ് കമ്പനി 2011 പ്രവര്‍ത്തനം ആരംഭിച്ചത്. സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ ആണെങ്കിലും വീവിങ് പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.

alappuzha

ഇരട്ടി നൂല്‍ ഉല്‍പാദനമാണ് പ്രധാനമായി നടക്കുന്നത്. സ്‌കൂള്‍ യൂണിഫോം നിര്‍മാണത്തിനു വേണ്ടി ഇരട്ടി നൂല്‍ നല്‍കിയ വകയില്‍ ഹാര്‍ഡ് ലൂം ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നു രണ്ടര കോടിയോളം രൂപം ലഭിക്കാത്തതാണ് പുതിയ സ്‌റ്റോക്ക് എത്തിക്കാന്‍ സാധിക്കാത്തതെന്നായിരുന്നു ആദ്യം അധികൃതര്‍ നല്‍കിയ മറുപടി. പിന്നീട് ലോറി സമരമാണ് സ്‌റ്റോക്ക് എത്താന്‍ വൈകുന്നതിനു കാരണമെന്നു പറഞ്ഞെങ്കിലും ഇപ്പോള്‍ കമ്പനി ജനറല്‍ മാനേജറും മാനേജിങ് ഡയറക്ടറും വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
English summary
Low production in alapuzha spinning mill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X