ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹേശന്റെ മരണം: ബന്ധുക്കള്‍ പറയുന്നു അത് ആത്മഹത്യയല്ല.... കൊലപാതകം, വെളിപ്പെടുത്തല്‍ ഇങ്ങനെ

Google Oneindia Malayalam News

ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍. കൊലപാതകത്തിന് സമാനമാണ് നടന്നതെന്ന് ഇവര്‍ പറയുന്നു. മഹേശനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം നടന്നത്. അദ്ദേഹത്തിന്റെ കത്തുകളില്‍ എല്ലാം ഉണ്ടെന്നും മുഖ്യമന്ത്രിക്കും ഡിജപിക്കും പരാതി നല്‍കുമെന്നും ബന്ധുവായ അനില്‍ പറഞ്ഞു. എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെഴുതിയ കത്തും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐക്കും പ്രത്യേകമായി എഴുതിയ കത്തുകള്‍ മഹേശന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ശേഷാമാണ് ആത്മഹത്യ ചെയ്തത്.

1

Recommended Video

cmsvideo
4 People Arrested For Threatening Shamna Kassim | Oneindia Malayalam

മഹേശന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളാപ്പള്ളിക്കും കെഎല്‍ അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയന്‍ നേതാക്കള്‍ക്കായി ജീവിതം ഹോമിക്കുന്നുവെന്ന്, മൃതദേഹം കണ്ടെത്തിയ മുറിയില്‍ ഒട്ടിച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. തന്നെ അകാരണമായി കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്കുള്ള കത്തിലും ആരോപിക്കുന്നുണ്ട്. കണിച്ചുകുളങ്ങര ദേവസ്വം, എന്‍എന്‍ഡിപി യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപറ്റി അടക്കം വെള്ളാപ്പള്ളിക്ക് എഴുതിയ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

മഹേശന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ചേര്‍ത്തല യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ മഹേശന്‍ നിരപരാധിയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ബിഡിജെഎസ് നേതാവ് സുഭാഷ് വാസു അടക്കമുള്ളവര്‍ ചേര്‍ന്ന് മഹേശനെ മാനസികമായി തകര്‍ത്തു. കേസില്‍ കുടുക്കുമെന്ന ഭയത്തില്‍ മഹേശന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകളുമായി മഹേശന് ഒരു ബന്ധവുമില്ല. മൈക്രോ ഫിനാന്‍സ് പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ക്ലാസ് എടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതല്ലാതെ തട്ടിപ്പില്‍ മഹേശന്‍ പങ്കാളിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് മഹേശനുമായി ഉള്ളത്. തന്റെ വലംകൈയ്യാണ് അദ്ദേഹം. താനാണ് മഹേശനെ വളര്‍ത്തിയത്. അദ്ദേഹത്തെ കൊള്ളരുതാത്തവനാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് മഹേശന്‍ ആത്മഹത്യ ചെയ്തത്. നല്ലത് പറഞ്ഞവര്‍ തന്നെയാണ് മഹേശനെ തേജോവധം ചെയ്യാന്‍ ശ്രമിച്ചത്. ചേര്‍ത്തല യൂണിയനിലെ ക്രമക്കേടുകളെ കുറിച്ച് പറയാന്‍ മഹേശന്‍ ഫോണില്‍ വിളിച്ചിട്ടുണ്ട്. ചേര്‍ത്തല യൂണിയന്റെ ഭരണസമിതിയില്‍ സ്ഥാനം ലഭിക്കാത്തവര്‍ ചേര്‍ന്ന് മഹേശനെ മാനസികമായി ബീഷണിപ്പെടുത്തി. കേസില്‍ കുടുക്കുമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മനോനില തെറ്റിയതായും വെള്ളാപ്പള്ളി പറഞ്ഞു. മഹേശനുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

English summary
mahesan's death is murder not suicide alleges relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X