ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കോളര്‍ഷിപ്പ് തുകയും വിഷുക്കൈനീട്ടവും ദുരിതാശ്വസനിധിയിലേക്ക് സംഭാന നല്‍കി മാളവികയുടെ മാതൃക

Google Oneindia Malayalam News

ആലപ്പുഴ: സ്‌കൂള്‍ പഠനം തുടങ്ങിയ നാള്‍ മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പും വിഷു കൈനീട്ടമായി ലഭിച്ച തുകയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി മാളവിക മാതൃകയായി. കുത്തിയോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ മഠത്തിപ്പറമ്പില്‍ റെജിമോന്റെയും അനിതയുടെയും മകളാണ് മാളവിക.

alapuzha

തന്റെ സാമ്പാദ്യം മുഴുവന്‍ സംഭാവന ചെയ്യണമെന്ന ആഗ്രഹം മാളവിക മാതാപിതാക്കളോട് പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അവരുടെ താല്‍പര്യപ്രകാരം വിവാഹ വാര്‍ഷിക ദിനമായ ഇന്നലെ രാവിലെ അച്ഛനുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി മാളവിക കൈമാറുകയായിരുന്നു. 9553 രൂപയാണ് മാളവിക കൈമാറിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുഹമ്മ് ഷാഫിയാണ് തുക ഏറ്റുവാങ്ങിയത്. ചടങ്ങില്‍ എസ്‌ഐമാരായ ബാബു അനിരുദ്ധന്‍, പിആര്‍ഒ സതീഷ്, വനിത സിവില്‍ പൊലീസ് ഓഫീസര്‍ ദീപ, പൊതുപ്രവര്‍ത്തകന്‍ സനീഷ് പായിക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രീ -പ്രൈമറി തലം മുതല്‍ പഠനത്തിലൂടെയും കലാപരമായും തനിക്ക് ലഭിച്ച സ്‌കോളര്‍ഷിപ്പ് തുകകളും വിഷുവിനുകി?ട്ടുന്ന കൈനീട്ടവും ഉള്‍പ്പടെ ദുരിതാശ്വാസ നിധിയിലേക്ക് പൂര്‍ണ മനസോടെയാണ് മാളവി?ക നല്‍കിയതെന്ന് എസ്.എന്‍.ഡി.പി.യോഗം കുത്തിയതോട് 683-ാം ശാഖാ മാനേജിംഗ് കമ്മിറ്റിയംഗമായ അച്ഛന്‍ റെജി?മോന്‍ പറഞ്ഞു. തുറവൂര്‍ വെസ്റ്റ് യു.പി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മാളവിക സ്‌കൂള്‍ ലീഡറും കൂടിയാണ്. പഠനത്തില്‍ മികവ് പുലര്‍ത്തി വരുന്ന മാളവിക ഉപന്യാസ - കലാ മത്സരങ്ങളിലും നിറയെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

English summary
Malavika donate scholarship found to cmrdf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X