ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്ഷണവും വെള്ളവുമില്ലാതെ 2000 കി.മീ യാത്ര, മുംബൈയിലെ ജോലിയും താമസവും ഉപേക്ഷിച്ച് മാരാരിക്കുളത്തേക്ക്

Google Oneindia Malayalam News

ആലപ്പുഴ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 19603 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗം പടര്‍ന്നുപിടിക്കുന്നതോടെ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളിലുള്ളവരെല്ലാം സ്വന്തം നാടും വീടും തേടി യാത്ര തിരിക്കുകയാണ്. നിരവധി മലയാളികളാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗത്തുള്ളത്. പലരും സര്‍ക്കാരിന്റെ അനുമതി തേടി സ്വന്തം നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ 42 ദിവസത്തെ ലോക്ക് ഡൗണില്‍ കുടുങ്ങിയ ഒരു മലയാളി കുടുംബം അവിടത്തെ ജോലിയും താമസവും ഉപേക്ഷിച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ 2000 കിലോ മീറ്റര്‍ കാറോടിച്ച് നാട്ടിലെത്തി.

alapuzha

ആലപ്പുഴ മാരാരിക്കുളം ആറാട്ടുകുളം വീട്ടില്‍ ജോര്‍ജ് ജോണും ഭാര്യ മാഗ്നസും പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകള്‍ അഞ്ജലീനുമാണ് സ്വന്തം നാട്ടിലെത്തിയത്. വളരെ ദുരിതപൂര്‍ണമായ യാത്രയാണ് ഇവര്‍ നാട്ടിലേക്ക് നടത്തിയത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് അനുവാദം വാങ്ങിയതിന് ശേഷമാണ് ഇവര്‍ നാട്ടിലേക്കുള്ള യാത്ര തിരിച്ചത്. യാത്ര തുടങ്ങുമ്പോള്‍ കൈവശമുണ്ടായിരുന്ന വെള്ളവും ഭക്ഷണവും തീര്‍ന്നതോടെ പട്ടിണിയോടെയാണ് ഇവരുടെ യാത്ര കേരളത്തില്‍ എത്തിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാറായതിനാല്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറിയില്‍ കയറ്റാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു.

ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് തലകറക്കം അനുഭവപ്പെട്ടു. പിന്നീട് കേരള അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണവും വെള്ളവം നല്‍കി. 7ാം തീയതി രാവിലെയാണ് ഇവര്‍ വീട്ടിലെത്തിയത്. ഇവര്‍ മൂന്ന് പേരും 28 ദിവസത്തെ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദ്ദേശം. സഹോദരന്റെ വീട്ടിലുള്ള മാതാവിനെ കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും ക്വാറന്റീന്‍ കഴിഞ്ഞതിന് ശേഷം മാത്രമേ പോകുകയുള്ളൂവെന്ന് ജോര്‍ജ് പറഞ്ഞു.

English summary
Malayalee family in Mumbai reached Alappuzha without food and water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X