ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് നാല് ദിവസം: കുപ്രസിദ്ധ മോഷ്ടവ് കള്ളൻ രാജൻ വീണ്ടും പിടിയിൽ
ആലപ്പുഴ: നിരവധി മോഷണം പിടിച്ചുപറി കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടവുമായ ആലപ്പുഴ ബീച്ച് വില്ലേജ് കുതിര പന്തി ഭാഗത്തു നേടുംപറമ്പിൽ വീട്ടിൽ രാജൻ (54) (കള്ളൻ രാജൻ) പോലീസിന്റെ പിടിയിലായി. ആലപ്പുഴ ടൗണിൽ മാത്രം ടിയാനു എതിരെ പത്തോളം കേസുകൾ ഉൾപ്പടെ ഇരുപത്തോളം കേസുകൾ വിവിധ സ്റ്റേഷനുകളിലായി ആലപ്പുഴ ജില്ലയിൽ നിലവിലുണ്ട്. വിവിധ മോഷണ കേസുകളിലായി പതിനൊന്നു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അൻപത്തി അഞ്ചു വയസുള്ള പ്രതി ഇരുപത്തഞ്ചാം വയസു മുതൽ മോഷണം തുടങ്ങി. ഇതിനിടയിൽ പതിനൊന്നു വർഷം ജയിൽ ശിക്ഷയും. വെള്ളിയാഴ്ച തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയ പ്രതി വീണ്ടും മോഷണ പരമ്പര ആവർത്തിക്കുകയായിരുന്നു. ആലപ്പുഴ ടൗണിൽ നിന്നും ഒരു സൈക്കിളും, ചേർത്തല യിൽ നിന്നും മറ്റൊരു സൈക്കിളും ഇതിനിടെ മോഷ്ടിച്ചു വിറ്റ പ്രതി പുന്നപ്ര ഉത്സവ സ്ഥലത്തു ഉറങ്ങി കിടന്ന പാലക്കാട് സ്വദേശി യുടെ മൊബൈൽ ഫോണും പണവും കവർന്നു.

തുടർന്ന് വിറ്റ സൈക്കിളിന്റെ പണം കൈപ്പറ്റാൻ ആലപ്പുഴ നഗരത്തിൽ എത്തിയപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടി കൂടിയത്.ആലപ്പുഴ നോർത്ത് പൊലീസ് സിഐ രാജ്‌കുമാറിന്റെ നേതൃത്വത്തിൽ നോർത്ത് എസ്ഐ വിബിൻ ദാസ്, വിഷ്ണു, ബിനു, സുജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തിനു റിമാൻഡ് ചെയ്തു.












Click it and Unblock the Notifications