ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി ജി സുധാകരന്റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജം, ഒരാള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ആലപ്പുഴ: തന്റെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കരിമണല്‍ ഖനനം നിര്‍ത്തണം എന്ന് പറഞ്ഞതായി പ്രചരിക്കുന്ന പ്രസ്താവനയാണ് വ്യാജം. നിലവില്‍ ഇവിടെ കരിമണല്‍ ഖനനം ചെയ്യുന്നില്ല. തോട്ടപ്പള്ളി സ്പില്‍വെയുടെ ആഴവും വീതിയും കൂട്ടാനും ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാനും സ്വീകരിച്ച നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നത്.

g sudhakaran

അവിടെ നിന്നും 55 ശതമാനം കരിമണലുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് സ്വകാര്യ വ്യക്തികള്‍ കൈവരാതിരിക്കാന്‍ കെ എം എം എല്ലിനും ഐആര്‍ഇക്കുമാണ് നല്‍കുന്നത്. വരുമാനം സര്‍ക്കാരിനാണ് ലഭിക്കുന്നത്. ഇതിഇതില്‍ ബാക്കിയുള്ള മണല്‍ പുറക്കാടുള്ള തീരത്ത് നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇതാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മന്ത്രി ജി സുധാകരന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ഒരാളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പുത്തന്‍ പറമ്പില്‍ സുന്ദര്‍ജി രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

പൊറോട്ട കഴിച്ചാല്‍ ഇനി പോക്കറ്റ് കീറും...!!, 18 ശതമാനം ജിഎസ്ടി; വില കൂടും, നിരാശരായി ഭക്ഷണപ്രേമികള്‍പൊറോട്ട കഴിച്ചാല്‍ ഇനി പോക്കറ്റ് കീറും...!!, 18 ശതമാനം ജിഎസ്ടി; വില കൂടും, നിരാശരായി ഭക്ഷണപ്രേമികള്‍

ഇടുക്കിയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്; നാല് പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 23 പേര്‍ ചികിത്സയില്‍ഇടുക്കിയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്; നാല് പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 23 പേര്‍ ചികിത്സയില്‍

English summary
Man arrested for spreading fake news in Minister G Sudhakaran Name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X