ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരത്തിലെ മോഷണ പരമ്പര; യുവാവ് അറസ്റ്റില്‍; മോഷണം നടത്തുന്നത് ചുരിദാറടക്കം അണിഞ്ഞ് വേഷ പ്രച്ഛന്നനായി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നഗരമധ്യമത്തിലെ വീടുകളില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ പളളാന്തുരുത്തി വാര്‍ഡില്‍ പാലപ്പറമ്പ് വീട്ടില്‍ രമേശന്‍നായരെയാണ് ആലപ്പുഴ സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് അരുണും എസ് ഐ ദ്വിജേഷും ചേര്‍ന്ന് പിടികൂടിയത്.

ജഗന്‍ ആന്ധ്ര മുഖ്യമന്ത്രിയാകും? 21ന് മുഖ്യമന്ത്രി ഓഫീസിലേക്ക് മാറും, 100 ശതമാനം ഉറപ്പിച്ച് പാര്‍ട്ടിജഗന്‍ ആന്ധ്ര മുഖ്യമന്ത്രിയാകും? 21ന് മുഖ്യമന്ത്രി ഓഫീസിലേക്ക് മാറും, 100 ശതമാനം ഉറപ്പിച്ച് പാര്‍ട്ടി

കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് അര്‍ദ്ദരാത്രിയോടെയായിരുന്നു ഇരുമ്പുപാലം മിനര്‍വ കോളജിനടുത്തു താമസിക്കുന്ന മെട്രോ വാര്‍ത്ത സബ് എഡിറ്റര്‍ സിമിമന്‍സിലില്‍ എം എം അബ്ദുല്‍ സലാം, എടിഎന്‍ ന്യൂസ് മുന്‍ ക്യാമറാമാന്‍ സാലിം ഗഫൂര്‍ എന്നിവരുടെ വീടുകളില്‍ നിന്നും ലാപ്‌ടോപ്പും മൊബൈല്‍ഫോണും കവര്‍ന്നത്. മോഷ്ടാവിന്റേ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. പാന്റസും ഷര്‍ട്ടും ധരിച്ച് രാത്രി പന്ത്രണ്ടുമണിയോടെ ഇവരുടെ വീടുകളിലെത്തി മോഷണം നടത്തിയ ശേഷം ചുരിദാര്‍ ധരിച്ചായിരുന്നു ഇയാള്‍ മടങ്ങിയത്.

robberycasealappuzha

കഴിഞ്ഞ ദിവസം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഭര്‍ത്താവിന്റെ ചികില്‍സക്കായി എത്തിയ മാവേലിക്കര വെട്ടിയാര്‍ സ്വദേശിയായ വീട്ടമ്മയുടെ അഞ്ചര പവന്‍ സ്വര്‍ണവും 45,000 രൂപയും കവര്‍ന്ന കേസിലെ അന്വേഷണത്തിനിടെയാണ് രമേശന്‍നായര്‍ പിടിയിലാവുന്നത്. തുടര്‍ന്നു പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലെ മോഷണത്തിന്റേയും കുതിരപ്പന്തി സ്വദേശിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നതും തെളിഞ്ഞത്. നഗരത്തിലെ വട്ടപ്പള്ളിയില്‍ പൊറോട്ട മേക്കറായി ജോലി ചെയ്യുന്ന രമേശന്‍ അതേ ഹോട്ടലിലെ മറ്റൊരു ജീവനക്കാരന് മോഷ്ടിച്ച ലാപ്ടോപ്പ് മൂവായിരം രൂപക്ക് വില്‍ക്കുകയും ചെയ്തിരുന്നു.

നഗരത്തിലെ വിവിധ കണ്‍സ്ട്രഷന്‍ സൈറ്റുകളില്‍ നിന്നും തൊഴിലാളികളുടെ മൊബൈല്‍ ഇയാള്‍ സ്ഥിരമായി മോഷ്ടിക്കുമായിരുന്നുവെന്നും മോഷ്ടിച്ച മുതലുകള്‍ വിറ്റു കിട്ടുന്ന പണം മദ്യാപനത്തിനും മറ്റ് ആര്‍ഭാടങ്ങള്‍ക്കുമായാണ് ഉപയോഗിച്ചു വന്നിരുന്നതെന്നും പോലിസ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിപിഒ സുധീര്‍, ബാബുരാജ്,സിപിഒമാരായ റോബിന്‍സണ്‍, അരുണ്‍, പ്രവീഷ്, സിദ്ധീഖ്, മന്‍സൂര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

നഗരമധ്യത്തില്‍ നടന്ന മോഷണക്കേസിലെ പ്രതിയെ രണ്ടാഴ്ചക്കുള്ളില്‍ പിടികൂടിയ അന്വേഷണ സംഘത്തെ ജവഹര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രത്യേക യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ലാല്‍ജി തമ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ഗഫൂര്‍ റാവുത്തര്‍, വൈസ് പ്രസിഡന്റുമാരായ ടോം ജോസഫ്, നസീം ചെമ്പകപ്പിള്ളില്‍, ട്രഷറര്‍ സലീം കൂരയില്‍ എന്നിവർ സംസാരിച്ചു.

English summary
Man arrested in Alappuzha, dressed like woman for robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X