കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട പിടിയിലായത് കുന്ദമംഗലം സ്വദേശി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്വര്‍ണക്കടത്തുകാരുടെ ഇഷ്്ട പറുദീസയാകുന്നു.കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇരുപതോളം സ്വര്‍ണക്കടത്താണ് ഇവിടെ നിന്നുംപിടികൂടിയത്്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘങ്ങളിലെ കണ്ണികളാണ് പിടിയിലാകുന്നത്. ബുധനാഴ്ച രാവിലെ ദോഹയില്‍ നിന്നും കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്നും സ്വര്‍ണം പിടികൂടി.
സ്വര്‍ണവുമായി എത്തിയ കുന്ദമംഗലം മുരിയേനല്‍ വട്ടമ്പറമ്പില്‍ ഷബീബില്‍ നിന്നാണ് (28) 2.809 കിലോ സ്വര്‍ണം പിടികൂടിയത്. ഏകദേശം 98 ലക്ഷം രൂപവിലയുള്ള സ്വര്‍ണംബിസ്‌കറ്റ് രൂപത്തില്‍ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു എട്ടുമാസംപിന്നിടുന്നതിനുമുന്‍പെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടത്തുന്ന വിമാനത്താവളമായി കണ്ണൂര്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇവിടെ നിന്നും തുടര്‍ച്ചയായി യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കണ്ണൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. അടിക്കടിയുള്ള പരിശോധനയില്‍ സ്വര്‍ണം പിടികൂടിയരുന്നു. അസി. കമ്മീഷണര്‍ ഒ.പ്രദീപന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ സ്വര്‍ണ്ണവേട്ട നടത്തിയത്. സംഘത്തില്‍ പി.പ്രദീപ് കുമാര്‍ നമ്പ്യാര്‍, പി.വി രാമകൃഷ്ണന്‍, വി പ്രകാശ്, ദിലീപ് കൗശല്‍, ഹബീബ്, പ്രിയങ്ക പുഷ്പാത്, തോമസ് സേവ്യര്‍ എന്നിവരുമുണ്ടായിരുന്നു.












Click it and Unblock the Notifications