Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ് ചാരായവും വിദേശ മദ്യവും ബ്ലാക്കിന് വിൽപ്പന: സ്ത്രീകളുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ: വിദേശത്ത് താമസിക്കുന്ന കുടുംബത്തിന്റെ വസതിയിൽ അനധികൃതമായി വാറ്റ് ചാരായവും വിദേശ മദ്യവും വിറ്റുപോന്ന പ്രതി പൊലീസിന്റെ പിടിയിലായി. എടത്വാ കുന്തിരിക്കൽ കൊല്ലംപറമ്പിൽ വീട്ടിൽ പ്രഭ എന്ന് വിളിക്കുന്ന പ്രഭാഷ്കുമാറിനെ ഇന്നലെ ഉച്ചയ്ക്കാണ് എടത്വാ പോലീസ് തന്ത്രപൂർവ്വം അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാനെന്ന വ്യാജേന ഇടനിലക്കാരൻ വഴി പ്രതിയെ സമീപിച്ച പൊലീസുകാർ പ്രതിയെ തന്ത്രപർവ്വം വലിലാക്കുകയായിരുന്നു.

പരിശോധന പലതവണ നടത്തിയെങ്കിലും പൊലീസിനും എക്സൈസിനും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പൊലീസെത്തുന്നത് മുൻകൂട്ടി അറിയുന്ന പ്രതി ചാരായവും മദ്യവും കായലിൽ ഒളിപ്പിച്ച ശേഷം വള്ളത്തിൽ രക്ഷപ്പെടുകയായിരുന്നു പതിവ്. എടത്വാ കുന്തിരിക്കൽ ഭാഗത്താണ് വളരെ നാളുകളായി ഇയാൾ വാറ്റ് ചാരായവും, വിദേശ മദ്യവും വിൽപ്പന നടത്തുകയായിരുന്നു. നാട്ടിൻപുറങ്ങളിൽ വിവാഹം പോലുള്ള ചടങ്ങുകൾക്ക് മദ്യസത്കാരം നടത്തുന്നതിന് വേണ്ടി ഇയാൾ സ്ഥലത്തെത്തി വാറ്റ് ചാരായം ഉൽപ്പാദിച്ച് നൽകിയിരുന്നു. ഒഴിഞ്ഞ പറമ്പിലോ ആളൊഴിഞ്ഞ വീടുകളിലോ വാറ്റ് ചാരായത്തിന് വേണ്ടിയുള്ള സാധന സാമഗ്രികൾ ഇണക്കിയിരുന്നു നിർമ്മാണം.

liquorcase-155

വീര്യം കൂടിയ ചാരായം നിർമ്മിക്കുന്നതിൽ ഇയാൾ വിദഗ്ദ്ധനാണെന്ന് പൊലീസ് പറഞ്ഞു. അവധി ദിവസങ്ങളിലും അല്ലാത്തപ്പോഴും വിദേശ മദ്യം വാങ്ങി ബ്ലാക്കിന് വിൽപ്പനയും നടത്തിയിരുന്നു. നാട്ടുകാരുടെ പ്രത്യേകിച്ച് സ്ത്രീ ജനങ്ങളുടെ നിരന്തര പരാതിയെ തുടർന്ന് പോലീസ് ഇയാളെപ്പറ്റി അന്വേഷിച്ച് വരുകയായിരുന്നു. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ അന്നേദിവസം എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടി കൂടാൻ കഴിഞ്ഞിരുന്നില്ല.

പ്രതിയെ നോക്കാൻ ഏൽപ്പിച്ചിട്ട്‌ അമേരിക്കയിൽ താമസമാക്കിയ വീട്ടുകാരുടെ പറമ്പിലാണ് വാറ്റ് ചാരായവും ഒളിപ്പിച്ചിരുന്നത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തത് ആലപ്പുഴ ജയിലിൽ അടച്ചു. എടത്വാ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജ്, വിജയകുമാർ.കെ. കെ, അസി.സബ് ഇൻസ്പെക്ടർ ശ്യാം നിവാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ മധുസൂദനൻ, ഗോപകുമാർ, രതീഷ്, വിനു, സനീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+