വാഹനങ്ങൾ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി വീണ്ടും മോഷണ കേസിൽ അറസ്റ്റിലായി
ആലപ്പുഴ: വാഹനങ്ങൾ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത പ്രതി മോഷണം നടത്തിയതിന് വീണ്ടും അറസ്റ്റിലായി. ബീച്ച് വാർഡ് പുത്തുപറമ്പ് മിഥുൻ എന്നുവിളിക്കുന്ന ശ്രീലാൽ (27 )ആണ് വീണ്ടും പോലിസ് പിടിയിലായത്. കാർ ആക്രമിച്ച കേസിൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മീൻ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ബോക്സുകൾ മോഷ്ടിച്ചാന്നാരോപിച്ച് നാലുകേസുകളാണ് ആലപ്പുഴ നോർത്ത് പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലിസ് ഇപ്പോൾ കസ്റ്റഡിലെടുത്തിരിക്കുന്നത്.
കാർ ആക്രമണ കേസിൽ പ്രതി പിടിയിലായപ്പോഴാണ് പലരും പരാതിയുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് 25 വാഹനങ്ങൾ പ്രതി അടിച്ചുതകർത്തത്. കാറുകളും ഓട്ടോറിക്ഷകളും പിക്കപ്പ് വാനുകളും അടിച്ചുതകർത്തതിൽ ഉൾപ്പെടുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ആക്രമണം മൂലം വാഹന ഉടമകൾക്ക് ഉണ്ടായത്. ജില്ലാ പോലിസ് മേധാവിയുടെ ഓഫീസിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വരെ അടിച്ചു തകർത്തു.

പോലിസ് അന്വേഷണത്തിൽ പിക്ക് വാനിലെത്തിയ ഒരാളാണ് ആക്രമം നടത്തിയതെന്ന് തെളിഞ്ഞു. തുടർന്ന് സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലിസ് പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. രണ്ട് വാഹന ഉടമകളോടുള്ള മുൻ വൈരാഗ്യം നിമിത്തമാണ് വാഹനം അടിച്ചുതകർത്തതെന്ന് പ്രതി പോലിസ് മുന്നിൽ പറഞ്ഞു. പിടിക്കപ്പെടാതിരിക്കുവാനാണ് കുടുതൽ വാഹനങ്ങൾ തകർത്തത്. ഈ േകസിൽ ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചു.












Click it and Unblock the Notifications