Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷുദിന രാത്രിയിൽ കൊലപാതക ശ്രമം; പ്രതി പിടിയിൽ

ആലപ്പുഴ: വിഷു ദിവസം രാത്രി തുമ്പോളി ഭാഗത്തുണ്ടായ കത്തികുത്തു കേസിലെ പ്രതി നോർത്ത് പോലീസിന്റെ പിടിയിൽ. അയല്പക്കത്തെ വീട്ടിലെ നായ ശല്യം ഉണ്ടാകുന്നു എന്നാരോപിച്ചണ് കത്തി കുത്തു നടത്തിയതെന്നു പൊലീസ് പറഞ്ഞു. കനാൽ വാർഡിൽ ഷാബുവിനാണ് കഴിഞ്ഞ ദിവസം രാത്രി കുത്തേറ്റത്. പ്രതി കാഞ്ഞിരചിറ പുളിമൂട്ടിൽ വീട്ടിൽ അരുൾ ലാലിനെ(36) ഇന്ന് വൈകിട്ടോടെയാണ് നോർത്ത് പിടികൂടിയത്.

ശരീരത്തിൽ രണ്ട് കുത്താണ് ഷാബുവിനേറ്റത്. വടിവാൾ ഉപയോഗിച്ച് തലയ്ക്കു വീശിയ വെട്ട് ഒഴിഞ്ഞു മാറി കൈക്കു കൊള്ളുകയായിരുന്നു. മാരകമായി മുറിവേറ്റ ഷാബുവിനെ ആദ്യം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുപ്പത്തി അഞ്ചോളം തുന്നലുകളാണ് ഷാബുവിന്റെ വലതു കൈയ്ക്ക് വേണ്ടിവന്നത്.

murdercaseaccused-1

കൊലപാതക ശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്ത ശേഷം നടത്തിയ തിരച്ചിലിലാണ് നോർത്ത് പോലീസ് പ്രതിയെ പിടികൂടിയത്. മുൻപ് കഞ്ചാവ് കച്ചവടം നടത്തിയതടക്കം ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ലാൽ. നോർത്ത് സിഐ രാജ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിബിൻ ദാസ്, സിപിഒ ബിനു, സിയാദ്, സലിം, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+