ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാണിക്ക വഞ്ചി മോഷ്ടാവ് ഒടുവിൽ പൊലീസിന്റെ പിടിയിലായി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആരാധനാലായങ്ങളിലെ കാണിക്ക വഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയിരുന്നയാൾ പിടിയിൽ. ആര്യാട് ചെമ്പൻതറ കണ്ടകർണ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി നേതൃത്വം അറിയിച്ചതായി സമസ്ത കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി നേതൃത്വം അറിയിച്ചതായി സമസ്ത

ആലപ്പുഴ മുനിസിപ്പൽ കാഞ്ഞിരചിറ വാർഡിൽ മാഞ്ചിറക്കൽ വീട്ടിൽ പോക്കാലയിൽ വീട്ടിൽ ഉണ്ണി (23) ആണ് പിടിയിലായതു. ഇരുപത്തി രണ്ടാം തീയതിയാണ് കേസിനു ആധാരമായ സംഭവം. നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നതും പോലീസിൽ വിവരം അറിക്കുന്നതും. തുടർന്ന് നടത്തിയ പരിശോധനയിൽ കാണിക്ക വഞ്ചികൾ പൊളിച്ചു പണം അപഹരിച്ച ശേഷം വഞ്ചികൾ കാട്ടിൽ ഉപേക്ഷിച്ച നിലയിലും ക്ഷേത്രം പൊളിക്കാൻ ശ്രേമിച്ച നിലയിലും ആയിരുന്നു.

unni-15565952

തുടർന്നു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും മോഷണ വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. ഇതിനു മുൻപും ഇതേ അമ്പലത്തിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. നോർത്ത് സിഐ രാജ്‌കുമാർ ന്റെ നേതൃത്വത്തിൽ എസ് വിബിൻ ദാസ്, സജീവ്, സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

English summary
Man arrested robbery case from Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X