ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനയ്ക്കു മുൻപിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമം: കുത്തേറ്റ ആളുടെ നില ഗുരുതരമായി തുടരുന്നു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയുടെ മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ആനയുടെ കുത്തേറ്റ സംഭവത്തിൽ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. അറവുകാട് ക്ഷേത്രം മുൻ മാനേജർ കണ്ണംപള്ളി വെളിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റെനീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കിയത്. പുന്നപ്ര അറവുകാട് ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനയാണ് റെനീഷിനെ കുത്തിയത്.

<strong>കോണ്‍ഗ്രസിന്‍റെ കുടുംബവാഴ്ച്ച ഭരണഘടനയെയും കോടതിയെയും ഗവണ്‍മെന്‍റ് സ്ഥാപനങ്ങളെയും അടിമയാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി</strong>കോണ്‍ഗ്രസിന്‍റെ കുടുംബവാഴ്ച്ച ഭരണഘടനയെയും കോടതിയെയും ഗവണ്‍മെന്‍റ് സ്ഥാപനങ്ങളെയും അടിമയാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

reneeshelephantattack


തളച്ചിരുന്ന ആനകളുടെ സമീപത്തെത്തിയ ജിനേഷ് ആനയ്ക്കു മുന്നിൽ നിന്നു സെൽഫി എടുക്കുമ്പോഴാണ് കുത്തേറ്റതെന്ന് പുന്നപ്ര പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ച്ത്. ആനയെ പിന്നീട് എഴുന്നള്ളത്തിൽനിന്നു മാറ്റി. ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന യുവാവ് അപകട നില തരണം ചെയ്തിട്ടില്ല. ഇന്നലെ ആറാട്ടുത്സവമായ പുന്നപ്ര അറവുകാട്ട് ക്ഷേത്രത്തിൽ പത്തോളം ആനകളെയാണ് എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ക്ഷേത്രപരിസരത്തായിരുന്നു ആനകള കെട്ടിയിരുന്നത്.

English summary
man attacked by elephant during cliking selfie in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X