Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ടാങ്കറും ഇന്നോവയും കൂട്ടയിടിച്ചു: 26 കാരന്‍ മരിച്ചു; അപകടം വെള്ളിയാഴ്ച പുലര്‍ച്ചെ!

ആലപ്പു‍ഴ: അമ്പലപ്പുഴ പായൽ കുളങ്ങര ദേശീയപാത ഭാഗത്ത് ടാങ്കർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്നോവ കാറിൽ യാത്ര ചെയ്ത നെടുമങ്ങാട് സ്വദേശി അഖിലേഷാണ്(26) മരിച്ചത്. കാറിന്‍റെ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് പ്രവേശിച്ചു. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് അപകടം സംഭവിച്ചത്.

accidentalappuzha-1

ആലപ്പു‍ഴ ഭാഗത്ത് നിന്ന് വന്ന ഇന്നോവയും തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന ടാങ്കറുമാണ് ദേശീയപാതയില്‍ കൂട്ടയിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഖിലേഷിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വ‍ഴി മധ്യേ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. അഖിലേഷ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാ‍ഴ്ചക്ക് മുന്‍പാണ് അമ്പലപ്പു‍ഴ കാക്കാ‍ഴം മേല്‍പ്പാലത്തില്‍ വച്ച് ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു അപകടമുണ്ടായത്.

accidentalappuzha2

അപകടത്തില്‍ ഇരു വാഹന യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു. മതിയായ വെളിച്ചമില്ലാത്തതാണ് ഇവിടെ രാത്രികാലങ്ങ‍ളിലും പുലര്‍ച്ചെയും അപടകങ്ങള്‍ വര്‍ധിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ റോഡ് രൂപകല്‍പനയിലെ പാളിച്ചയും പൊടുന്നനയെയുള്ള വ‍ളവുമാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+