വലവീശാൻ പോയ വയോധികൻ ആറ്റിൽ വീണ് മരിച്ചു; സംഭവം ആലപ്പുഴ പള്ളാത്തുരുത്തിയിൽ
ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിക്ക് സമീപം നദിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കളർകോട് പുതുച്ചിറയിൽ ആർ ഗാന്ധി (74) ആണ് മരിച്ചത്. ഇന്നലെ രാത്രി പള്ളാത്തുരുത്തി പാലത്തിനു സമീപം നദിയിൽ വലവീശാനായി പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ പാലത്തിനു സമീപമുള്ള ഇടതോട്ടിൽ ഇയാളെ മരിച്ച നിലയിൽ ഹൗസ് ബോട്ട് ജീവനക്കാർ കാണുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

പള്ളാത്തുരുത്തിയിൽ സ്ഥിരമായി മത്സ്യബന്ധനത്തിന് വരുന്ന ആളാണ് മരിച്ച ഗാന്ധിയെന്ന് പരിസര വാസികൾ പറയുന്നു. വേനലിൽ വെള്ളം താഴ്ന്നു കിടക്കുന്ന നദിയിൽ ചെളിനിറഞ്ഞു കിടക്കുകയാണ്. കായലിൽ വീണാലും ചെളിയിൽ പുണ്ടുപോയാൽ വലിയ അപകടമാണ് ഉണ്ടാവുന്നത്. നീന്തൽ അറിയാവുന്നവർക്ക് പോലും ചെളി വലിയ അപകടമാണ് കായലിൽ സൃഷ്ടിക്കുന്നത്. ഇത് ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സാരമായി രീതിയിൽ ബാധിക്കുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications