ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിന്റെ കൈപ്പിഴയിൽ ഒരു മരണം; പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു!!

  • By Desk
Google Oneindia Malayalam News

ചേർത്തല: പൊലീസിന്റെ കൈപ്പിഴവിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്ത ഓട്ടോ പോലീസുകാരനോടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഇടിച്ച് യുവാവ് മരിച്ചു. നഗരസഭ മൂന്നാം വാർഡിൽ കടവിൽ നികർത്തിൽ ശങ്കർ (35)ആണ് മരിച്ചത്. വീട്ടിൽനിന്ന്‌ നഗരത്തിലേക്കു വരുമ്പോഴായിരുന്ന ഓട്ടോ ഇടിച്ചത്. പരിക്കേറ്റ ശങ്കർ ആലപ്പുഴ മെഡിക്കൽ കോളേജിൽവെച്ചാണ് മരിച്ചത്.

കര്‍ണാടക; വിപ്പ് നിലനില്‍ക്കും! എംഎല്‍എമാര്‍ എത്തിയില്ലെങ്കില്‍ അയോഗ്യരാക്കുമെന്നും ഡികെ
അതേ സമയം ആശുപത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ തങ്ങൾ പറഞ്ഞത് കേൾക്കാൻ തയ്യാറാകാതെ മൊഴി രേഖപ്പെടുത്തുകയായിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. വിശദവിവരങ്ങൾ ശേഖരിക്കാൻ തയ്യാറായിട്ടില്ലെന്നും എഫ്.ഐ.ആറിന്റെ കോപ്പി നൽകിയിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതകളേറെയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

autoaccident

മദ്യപിച്ച് ഓട്ടോ ഓടിച്ചതിന്റെ പേരിൽ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു ഡ്രൈവറെയും യാത്രക്കാരെയും പിൻസീറ്റിൽ ഇരുത്തി അമിത വേഗതയിൽ പോലീസുകാരൻ ഓട്ടോറിക്ഷ ഓടിച്ചതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണം. ചേർത്തല വയലാർ പാലത്തിനു സമീപത്തുവച്ചാണ് യുവാവിനെ നിയന്ത്രണംവിട്ട വണ്ടി ഇടിച്ചു തെറിപ്പിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷാ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ച കേസ് പിൻവലിക്കാമെന്നും എന്നാൽ ഓട്ടോ ഡ്രൈവറുടെ അശ്രദ്ധമൂലം വണ്ടി നിയന്ത്രണംവിട്ട് യുവാവിനെ ഇടിച്ചതാണെന്ന് സമ്മതിക്കണമെന്നും കാട്ടി പൊലീസ് ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

കൂലിപ്പണിക്കാരനായ ശങ്കർ വയസ്സായ മാതാവിനും സഹോദരിക്കുമൊപ്പം തകർന്ന് നിലം പൊത്താറായ വീട്ടിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ചെറിയ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വീട് കാലപ്പഴക്കത്തിൽ പൊട്ടിപ്പൊളിഞ്ഞ് മേൽക്കൂര തകർന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച കുടിലിലാണ് ഇവർ അന്തിയുറങ്ങിയിരുന്നത്. ശങ്കറിന്റെ മാതാവ് ഓമനയും സഹോദരി രജനിയും രോഗികളാണ്. ഇവർക്ക് മരുന്നിനുതന്നെ നല്ലതുക വേണം. പിതാവ് ഷൺമുഖൻ 15 വർഷം മുൻപാണ് മരണമടഞ്ഞത്.

English summary
Man dies in auto accident at Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X